'സൊഹെയ്‌ലിന്റേയും വോണിന്റേയും ആ ഓട്ടം'; 14ാം വയസില്‍ കണ്ട ഫൈനല്‍ ഓര്‍മയില്‍ സഞ്ജു സാംസണ്‍

ഷെയ്ന്‍ വോണ്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിക്കുന്നത് 14 വയസായിരുന്നു ഇപ്പോഴത്തെ ക്യാപ്റ്റന്‍ സഞ്ജുവിന്റെ പ്രായം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലെത്തുന്നത്. 2008ല്‍ ഷെയ്ന്‍ വോണ്‍ രാജസ്ഥാനെ കിരീടത്തിലേക്ക് നയിക്കുന്നത് 14 വയസായിരുന്നു ഇപ്പോഴത്തെ ക്യാപ്റ്റന്‍ സഞ്ജുവിന്റെ പ്രായം. അന്ന് ഫൈനല്‍ കണ്ട ഓര്‍മ പങ്കുവെക്കുകയാണ് സഞ്ജു. 

കേരളത്തില്‍ എവിടെയോ അണ്ടര്‍ 16 ഗെയിം കളിക്കുകയായിരുന്നു ഞാന്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്നാണ് ഞാന്‍ കളി കണ്ടത്. ഷെയ്ന്‍ വോണും സൊഹെയ്ല്‍ തന്‍വീറും ചേര്‍ന്ന് റണ്‍സ് ഓടിയെടുക്കുന്നത് കണ്ടു. അവ്യക്തമായ ഓര്‍മയാണ് അത്, സഞ്ജു പറയുന്നു. 

2008ല്‍ മുംബൈയിലായിരുന്നു ഐപിഎല്‍ ഫൈനല്‍. റെയ്‌ന, ധോനി എന്നിവരുടെ ബാറ്റിങ് ബലത്തില്‍ ചെന്നൈ കണ്ടെത്തിയത് 163 റണ്‍സ്. ചെയ്‌സിങ്ങില്‍ യൂസഫ് പഠാന്‍ അര്‍ധ ശതകം നേടി രാജസ്ഥാനെ തുണച്ചു. അവസാന ഓവറില്‍ 8 റണ്‍സ് ആണ് രാജസ്ഥാന് ജയിക്കാനായി വേണ്ടിയിരുന്നത്. ഇവിടെ സൊഹെയ്ന്‍ തന്‍വീറും വോണും ചേര്‍ന്ന് അവസാന പന്തില്‍ രാജസ്ഥാനെ ജയത്തിലേക്ക് എത്തിച്ചു. ബാലാജി എറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സും ഓടിയാണ് വോണും സൊഹെയ്‌ലും ചേര്‍ന്നെടുത്തത്. 

2008ലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായതിന് ശേഷമാണ് രാജസ്ഥാന്‍ ഫൈനലിലേക്ക് എത്തിയത്. ഇത്തവണ ആദ്യ പ്ലേഓഫില്‍ ഗുജറാത്തിന് മുന്‍പില്‍ തോല്‍വി വഴങ്ങിയതാണ് ഫൈനലില്‍ രാജസ്ഥാനെ പിന്നോട്ടടിക്കുന്നത്. സീസണില്‍ പ്ലേഓഫ് ഉള്‍പ്പെടെ രണ്ട് വട്ടം നേരിട്ടപ്പോഴും ജയം ഗുജറാത്തിനായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com