'നിങ്ങളെ നോക്കി വോണ്‍ ചിരിക്കുകയാണ്'; ബാംഗ്ലൂരിന്റെ ഹൃദയം തൊടുന്ന ട്വീറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2022 04:36 PM  |  

Last Updated: 28th May 2022 04:36 PM  |   A+A-   |  

rajasthan_royals

ഫോട്ടോ: ട്വിറ്റർ

 

അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സിനോട് പ്ലേഓഫില്‍ തോറ്റതിന് പിന്നാലെ വന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ട്വീറ്റിന് ആരാധകരുടെ കയ്യടി. ഷെയ്ന്‍ വോണ്‍ നിങ്ങളെ നോക്കി ചിരിക്കുന്നു എന്നാണ് രാജസ്ഥാന്‍ റോയല്‍സിനോട് ബാംഗ്ലൂര്‍ പറയുന്നത്. 

ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂരിനെ രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചത്. 158 റണ്‍സില്‍ ബാംഗ്ലൂരിനെ ഒതുക്കിയ രാജസ്ഥാന്‍ 11 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയം പിടിക്കുകയായിരുന്നു. സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറാണ് അനായാസ ജയത്തിലേക്ക് രാജസ്ഥാനെ എത്തിച്ചത്. 

ഷെയ്ന്‍ വോണ്‍ നിങ്ങളെ നോക്കി ചിരിക്കുകയാണ്. ഈ രാത്രി നിങ്ങള്‍ നന്നായി കളിച്ചു. ഫൈനലിലേക്കായി ആശംസകള്‍ എന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വിറ്ററില്‍ കുറിച്ചത്. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ എല്ലാവരും കരുത്തരുടെ പട്ടികയില്‍ നിന്ന് വോണിന്റെ രാജസ്ഥാനെ എഴുതി തള്ളിയിരുന്നു. എന്നാല്‍ കിരീടം ചൂടിയാണ് വോണ്‍ മറുപടി നല്‍കിയത്. ഇത് രണ്ടാമത്തെ തവണ മാത്രമാണ് രാജസ്ഥാന്‍ ഐപിഎല്‍ ഫൈനല്‍ കളിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

'കോഹ്‌ലിയോ അശ്വിനോ അമ്പയറിങ്ങിലേക്ക് വരണം; സെവാഗ് വെല്ലുവിളി ഏറ്റെടുത്തില്ല'; സൈമണ്‍ ടൗഫല്‍ പറയുന്നു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ