ഉരുക്കു കോട്ടയായി ക്വാര്‍ട്ടുവ; 14ാം വട്ടം യൂറോപ്പിന്റെ രാജാക്കന്മാരായി റയല്‍ മാഡ്രിഡ്

സലയും മനേയും അവസരങ്ങള്‍ കണ്ടെത്തിയെങ്കിലും ക്വാര്‍ട്ടുവയെ മറികടന്ന് വല കുലുക്കാനായില്ല
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

പാരിസ്: 2018ലെ കണക്ക് വീട്ടാന്‍ ലിവര്‍പൂളിനായില്ല. ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ 14ാം വട്ടം മുത്തമിട്ട് റയല്‍ മാഡ്രിഡ്. 59ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ നേടിയ ഗോളിലൂടെ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റയല്‍ കിരീടം ചൂടി. 

റയല്‍ ഗോള്‍കീപ്പര്‍ ക്വാര്‍ട്ടുവയായിരുന്നു ലിവര്‍പൂളിന്റെ വില്ലനായത്. സലയും മനേയും അവസരങ്ങള്‍ കണ്ടെത്തിയെങ്കിലും ക്വാര്‍ട്ടുവയെ മറികടന്ന് വല കുലുക്കാനായില്ല. മത്സരത്തിന്റെ 15ാം മിനിറ്റില്‍ അര്‍നോള്‍ഡ്, സല മുന്നേറ്റത്തോടെയാണ് റയല്‍ ഗോള്‍മുഖത്ത് സമ്മര്‍ദം ചെലുത്താന്‍ ലിവര്‍പൂള്‍ തുടക്കമിട്ടത്. 

വലത്  വിങ്ങില്‍ നിന്ന് ബോക്‌സിന് മുന്‍പില്‍ നില്‍ക്കുന്ന സലയിലേക്ക് പന്ത് എത്തിക്കാന്‍ അര്‍നോള്‍ഡിന് കഴിഞ്ഞു. എന്നാല്‍ സലയുടെ ഷോട്ട് തന്റെ വലത്തേക്ക് ഡൈവ് ചെയ്ത് ക്വാര്‍ട്ടുവ തടഞ്ഞു. പിന്നാലെ മനേയുടെ ഊഴമായിരുന്നു. എന്നാല്‍ മനേയുടെ ഷോട്ട് തന്റെ വലത്തേക്ക് ഡൈവ് ചെയ്ത് ക്വാര്‍ട്ടുവ തടഞ്ഞു. ഗോള്‍പോസ്റ്റില്‍ തട്ടിയാണ് പന്ത് പുറത്തേക്ക് പോയത്. 33ാം മിനിറ്റില്‍ ഗോള്‍പോസ്റ്റിന്റെ മധ്യത്തിലേക്ക് സലയുടെ ഹെഡ്ഡര്‍ വന്നെങ്കിലും നേരെ എത്തിയത് ക്വാര്‍ട്ടുവയുടെ കൈകളിലേക്ക്. 

ലിവര്‍പൂളിന് എതിരെ ക്വാര്‍ട്ടുവയുടെ സേവ്/ഫോട്ടോ: എഎഫ്പി
ലിവര്‍പൂളിന് എതിരെ ക്വാര്‍ട്ടുവയുടെ സേവ്/ഫോട്ടോ: എഎഫ്പി

ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ റയല്‍ ലീഡ് നേടും എന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ആലിസണും ലിവര്‍പൂള്‍ പ്രതിരോധത്തിനും പിഴച്ചപ്പോള്‍ ഉണ്ടായ കൂട്ടപ്പൊരിച്ചിലിന് ഒടുവില്‍ ബെന്‍സെമ പന്ത് വലയിലാക്കിയെങ്കിലും ഗോള്‍ അനുവദിച്ചില്ല. 59ാം മിനിറ്റില്‍ ഫാബിനോയുടെ കാലുകള്‍ക്ക് ഉള്ളിലൂടെ കടന്ന് പോയ വാല്‍വെര്‍ദെയുടെ ലോ ക്രോസില്‍ നിന്നാണ് വിനിഷ്യസ് ജൂനിയര്‍ വിജയ ഗോള്‍ നേടിയത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com