സഞ്ജു സാംസണ്‍ വീണ്ടും ടീമില്‍; ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st November 2022 06:40 AM |
Last Updated: 01st November 2022 06:43 AM | A+A A- |

ഫയല്‍ ചിത്രം
ബംഗലൂരു: ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനും ഇന്ത്യയെ നയിക്കും. ഋഷഭ് പന്താണ് ഇരു പരമ്പരകളിലും വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ കീവിസിനെതിരായ പരമ്പരക്കുള്ള ഇരു ടീമുകളിലും ഇടംപിടിച്ചിട്ടുണ്ട്.
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക്, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവര്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു. പേസര്‍ ഉമ്രാന്‍ മാലിക്കും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ബംഗ്ലദേശിനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കും. കെഎല്‍ രാഹുല്‍ ആണ് വൈസ് ക്യാപ്റ്റന്‍. പരുക്കേറ്റ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വീണ്ടും വിശ്രമം അനുവദിച്ചു. ബംഗ്ലാദേശ് പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
സഞ്ജു സാംസണു പകരം ഇഷാന്‍ കിഷനാണ് ബംഗ്ലദേശ് പര്യടനത്തില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍. ന്യൂസീലന്‍ഡിനെതിരെ ട്വന്റി-20, ഏകദിന പരമ്പരകളും ബംഗ്ലദേശിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകളുമാണ് ഇന്ത്യ കളിക്കുക.
ലോകകപ്പിന് നാല് ദിവസത്തിനുശേഷം നവംബര്‍ 18നാണ് കിവീസിനെതിരായ ആദ്യ ട്വന്റി-20 മത്സരം. 20, 22 തീയതികളില്‍ മറ്റു ടി20 മത്സരങ്ങള്‍. നവംബര്‍ 25, 27, 30 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. ഡിസംബര്‍ 4ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനം ആരംഭിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വെല്ലുവിളിച്ചത് ടക്കര്‍ മാത്രം; അനായാസം ഓസ്‌ട്രേലിയ; സെമി പ്രതീക്ഷ നിലനിര്‍ത്തി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ