കോഹ്‌ലിയുടെ 'വ്യാജ ഫീല്‍ഡിങ്', അഞ്ചു റണ്‍സ് പെനാല്‍റ്റി നൽകിയില്ല; ആരോപണവുമായി ബംഗ്ലാദേശ് കീപ്പര്‍ ( വീഡിയോ)

തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസ്സനും പ്രതികരിച്ചു
കോഹ്‌ലിയുടെ വിവാദമായ ഫീല്‍ഡിങ്/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
കോഹ്‌ലിയുടെ വിവാദമായ ഫീല്‍ഡിങ്/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

അഡലൈഡ്: ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ ആരോപണവുമായി ബംഗ്ലാദേശ് താരം രംഗത്ത്. പന്തു കയ്യിലില്ലാതെ കോഹ്‌ലി വ്യാജ ഫീല്‍ഡിങ് നടത്തിയെന്നാണ് ബംഗ്ലാ വിക്കറ്റ് കീപ്പര്‍ നൂറുള്‍ ഹസ്സന്‍ കുറ്റപ്പെടുത്തിയത്. വ്യാജ ഫീല്‍ഡിങ്ങ് നടത്തിയതിന് ടീമിന് പെനാല്‍റ്റി റണ്‍സ് ലഭിക്കേണ്ടതാണ്. 

എന്നാല്‍ അമ്പയര്‍മാര്‍ ശ്രദ്ധിക്കാതിരുന്നതിനെത്തുടര്‍ന്ന് ടീമിന് പെനാല്‍റ്റി റണ്‍സ് ലഭിച്ചില്ലെന്നും നൂറുള്‍ ഹസ്സന്‍ പറഞ്ഞു. അത്യന്തം ആവേശകരമായ മത്സരത്തില്‍ അഞ്ചു റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. പെനാല്‍റ്റിയായി അഞ്ചു റണ്‍സ് ലഭിച്ചിരുന്നെങ്കില്‍ മത്സരം തങ്ങള്‍ക്ക് അനുകൂലമാകുമായിരുന്നുവെന്നും നൂറുള്‍ ഹസ്സന്‍ പറഞ്ഞു.

തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസ്സനും പ്രതികരിച്ചു. മത്സരത്തിന്റെ ഏഴാം ഓവറിലാണ് വിവാദ വ്യാജ ഫീല്‍ഡിങ്ങ് സംഭവം നടക്കുന്നത്. ഡീപ്പില്‍ നിന്ന അര്‍ഷ്ദീപ് സിങ്ങാണ് പന്ത് ഫീല്‍ഡ് ചെയ്തത്. ഇതിനിടെ ഇന്നര്‍ സര്‍ക്കിളില്‍ ഫീല്‍ഡ് ചെയ്ത കോഹ്‌ലി  നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിയുന്നതായി ഭാവിക്കുകയായിരുന്നു.

എന്നാല്‍ അപ്പോള്‍ ബാറ്റു ചെയ്തിരുന്ന ലിറ്റണ്‍ ദാസും നജ്മല്‍ ഹൊസൈന്‍ ഷാന്റോയും കോഹ്‌ലിയെ നോക്കുക പോലും ചെയ്തിരുന്നില്ലെന്നും, അതിനാല്‍ നൂറുളിന്റെ ആരോപണം പ്രസക്തമല്ലെന്നുമാണ് മറുവാദം. ഫീല്‍ഡ് അമ്പയര്‍മാരായ ക്രിസ് ബ്രൗണ്‍, മറൈസ് ഇറാസ്മസ് എന്നിവരുടെ ശ്രദ്ധയിലും ഇതു പെട്ടിരുന്നില്ല. 

ഐസിസി പ്ലേയിംഗ് കണ്ടീഷന്‍ റൂള്‍ 41. 5 പ്രകാരം, അന്യായമായ പ്രവൃത്തി, ഫീല്‍ഡിംഗ് ടീമിനെ 'മനപ്പൂര്‍വ്വം ശ്രദ്ധ തിരിക്കല്‍, വഞ്ചന അല്ലെങ്കില്‍ ബാറ്ററുടെ തടസ്സം' എന്നിവയില്‍ നിന്ന് വിലക്കുന്നു. ഇക്കാര്യം അമ്പയറുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ പന്ത് ഡെഡ് ബോള്‍ ആയി കണക്കാക്കുകയും, അഞ്ചു റണ്‍സ് പെനാല്‍റ്റിയായി നല്‍കുകയും ചെയ്യാമെന്ന് നിയമം അനുശാസിക്കുന്നു. അതേസമയം, മാച്ച് ഓഫീഷ്യല്‍സിനെതിരായ ആരോപണത്തില്‍ നൂറുള്‍ ഹസ്സനെതിരെ ഐസിസി വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com