സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ വീണു, മാക്‌സ്‌വെല്ലിന് ശസ്ത്രക്രിയ, ടീമില്‍ നിന്ന് പുറത്ത് 

ട്വന്റി20 ലോകകപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് മറ്റൊരു തിരിച്ചടി കൂടി
ഗ്ലെന്‍ മാക്‌സ്‌വെല്‍/ഫയല്‍ ചിത്രം
ഗ്ലെന്‍ മാക്‌സ്‌വെല്‍/ഫയല്‍ ചിത്രം
Updated on
1 min read

സിഡ്‌നി: ട്വന്റി20 ലോകകപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് മറ്റൊരു തിരിച്ചടി കൂടി. പാര്‍ട്ടിക്കിടയില്‍ വീണ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പരിക്കേറ്റു. ഇടത് കാല്‍മുട്ടിന് പരിക്കേറ്റ മാക്‌സ്‌വെല്ലിന് ശസ്ത്രക്രിയ വേണ്ടി വരും. 

മെല്‍ബണിലെ സുഹൃത്തിന്റെ ജന്മദിനാഘോഷങ്ങള്‍ക്കിടയിലാണ് മാക്‌സ്‌വെല്ലിന് വീണ് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടി വരും എന്നതിനാല്‍ ഓസ്‌ട്രേലിയയുടെ സമ്മര്‍ സീസണ്‍ താരത്തിന് നഷ്ടമാവും. അടുത്ത ആഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് മാക്‌സ്‌വെല്ലിനെ ഒഴിവാക്കി. 

ഫോമില്‍ നില്‍ക്കവെ ഇത്തരം ഒരു പരിക്കിലേക്ക് മാക്‌സ് വെല്‍ വീണത് നിര്‍ഭാഗ്യകരമായി പോയതായി ഓസ്‌ട്രേലിയയുടെ സെലക്ഷന്‍ ചീഫ് ജോര്‍ജ് ബെയ്‌ലി പറഞ്ഞു. മാക്‌സ് വെല്ലിനെ പകരം സീന്‍ അബോട്ടിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. 

ട്വന്റി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ ഓസ്‌ട്രേലിയക്ക് സെമി കടക്കാനായില്ല. സൂപ്പര്‍ 12ല്‍ ഒന്നാം ഗ്രൂപ്പില്‍ മൂന്നാമതായാണ് ഓസ്‌ട്രേലിയ ഫിനിഷ് ചെയ്തത്. ഒരേ പോയിന്റ് ആയിരുന്നെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയെ മറികടന്ന് സെമി ഉറപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com