'മുംബൈക്ക് എതിരെ കളിക്കാനാവില്ല'; പൊള്ളാര്‍ഡ് ഐപിഎല്ലില്‍ നിന്ന് വിരമിച്ചു

'മുംബൈക്ക് വേണ്ടി കളിക്കാനാകുന്നില്ല എങ്കില്‍ മുംബൈക്ക് എതിരേയും എനിക്ക് കളിക്കാനാവില്ല'
പൊള്ളാര്‍ഡ്/ഫോട്ടോ: ട്വിറ്റർ
പൊള്ളാര്‍ഡ്/ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പൊള്ളാര്‍ഡ്. ഐപിഎല്‍ താര ലേലത്തിന് മുന്‍പായി മുംബൈ ഇന്ത്യന്‍സ് പൊള്ളാര്‍ഡിനെ റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊള്ളാര്‍ഡിന്റെ ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം വരുന്നത്. 

ഏതാനും വര്‍ഷം കൂടി കളിക്കാനായിരുന്നു ഞാന്‍ ലക്ഷ്യം വെച്ചത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത് പ്രയാസമായിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ എന്റെ ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു, സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പൊള്ളാര്‍ഡ് പറയുന്നു. 

മുംബൈ പല മാറ്റങ്ങളും ആഗ്രഹിക്കുന്നു. മുംബൈക്ക് വേണ്ടി കളിക്കാനാകുന്നില്ല എങ്കില്‍ മുംബൈക്ക് എതിരേയും എനിക്ക് കളിക്കാനാവില്ല. ഒരിക്കല്‍ മുംബൈ ഇന്ത്യനായാല്‍ എല്ലായ്‌പ്പോഴും മുംബൈ ഇന്ത്യനാണ്. മുംബൈയോട് ഞാന്‍ വൈകാരികമായി ഗുഡ് ബൈ പറയുകയല്ല. മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് കോച്ചായി ഞാന്‍ തുടരും. മുംബൈ എമിറൈറ്റ്‌സിനായി കളിക്കുകയും ചെയ്യും, പൊള്ളാര്‍ഡ് വ്യക്തമാക്കുന്നു. 

മുംബൈ ഇന്ത്യന്‍സിന് വേണ്ടിു 189 ഐപിഎല്‍ മത്സരങ്ങളാണ് പൊള്ളാര്‍ഡ് കളിച്ചത്. 2011, 2013 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ലീഗ് ജയിക്കുമ്പോഴും 2013, 2015, 2019, 2020 വര്‍ഷങ്ങളില്‍ ഐപിഎല്‍ കിരീടം ചൂടുമ്പോഴും പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com