നെയ്മര്‍ക്ക് മുന്‍പില്‍ റിച്ചാര്‍ലിസനെ കളിപ്പിക്കും? ടിറ്റേയുടെ ആക്രമണ തന്ത്രങ്ങള്‍

ബ്രസീല്‍ മുന്നേറ്റ നിരയിലെ ഏഴ് താരങ്ങളും ആദ്യമായാണ് ലോകകപ്പില്‍ പന്ത് തട്ടാന്‍ എത്തുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലോക ഒന്നാം നമ്പര്‍ ടീമായാണ് ഖത്തര്‍ ലോകകപ്പിലേക്ക് ബ്രസീല്‍ വരുന്നത്. ആറാം വട്ടം ലോക കിരീടത്തില്‍ മുത്തമിട്ട് 20 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് ബ്രസീലിന് തിരശീലയിടണം. കണക്കുകളില്‍ ബ്രസീലിന് ഫുട്‌ബോള്‍ വിദഗ്ധര്‍ സാധ്യതകള്‍ കല്‍പ്പിക്കുമ്പോള്‍ പരിചയസമ്പത്തില്ലാത്ത മുന്നേറ്റ നിരയുമായി ആക്രമണത്തിന് മൂര്‍ച്ച കൂട്ടുകയാണ് ടിറ്റേ.

ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ സംഘത്തെ ബ്രസീല്‍ പ്രഖ്യാപിച്ചപ്പോള്‍ 9 മുന്നേറ്റ നിര താരങ്ങളാണ് ടീമില്‍ ഇടം നേടിയത്, നെയ്മര്‍, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റിച്ചാര്‍ലിസന്‍, റാഫിഞ്ഞ, ആന്റണി, ഗബ്രിയേല്‍ ജിസ്യൂസ്, മാര്‍ട്ടിനെല്ലി, പെഡ്രോ എന്നിവര്‍. ഇതില്‍് 2014ലും 2018ലും കളിച്ച നെയ്മറിനും 2018ല്‍ റഷ്യയില്‍ കളിച്ച ഗബ്രിയേല്‍ ജിസ്യുസിനും മാത്രമാണ് ലോകകപ്പില്‍ കളിച്ച പരിചയമുള്ളത്. 

ബ്രസീല്‍ മുന്നേറ്റ നിരയിലെ ഏഴ് താരങ്ങളും ആദ്യമായാണ് ലോകകപ്പില്‍ പന്ത് തട്ടാന്‍ എത്തുന്നത്. 9 മുന്നേറ്റ നിര താരങ്ങളേയും താന്‍ കളിപ്പിക്കും എന്നാണ് ടിറ്റേ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ബ്രസീലിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിക്കുന്ന നെയ്മറെ ടിറ്റെ എവിടെ കളിപ്പിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. 

മധ്യനിര താരത്തിന്റെ റോളിലേക്ക് നെയ്മറെ ഇറക്കി കളിപ്പിച്ചേക്കും എന്നാണ് സൂചന. മൂന്ന് അമ്പുകള്‍ക്ക് പിറകിലെ വില്ല് എന്നാണ് ഇവിടെ ടിറ്റേ വിശേഷിപ്പിക്കുന്നത്. നെയ്മര്‍ മിഡ് ഫീല്‍ഡ് സ്‌ട്രൈക്കറാവുമ്പോള്‍ വിനിഷ്യസ് ഇടതും റിച്ചാര്‍ലിസന്‍ ടാര്‍ഗറ്റ് മാന്‍ ആയും റാഫിഞ്ഞ വലതും വരും. ഖത്തറിലെ ബ്രസീലിന്റെ ആദ്യ മത്സരത്തില്‍ സെര്‍ബിയക്കെതിരെ ഈ ഫോര്‍മേഷനാവും ടിറ്റേ സ്വീകരിക്കുക എന്നാണ് സൂചന. 

നെയ്മറിന് മുന്‍പില്‍ റിച്ചാര്‍ലിസനെ കളിപ്പിക്കും

പക്വെറ്റയെ ഇടത്തേക്ക് കൊണ്ടുവരിക എന്ന സാധ്യതയും ബ്രസീലിന് മുന്‍പിലുണ്ട്. മധ്യനിരയിലേക്ക് വന്ന് കളിക്കാനും പക്വെറ്റയ്ക്ക് കഴിയും എന്നതിനാലാണ് ഇത്. എന്നാല്‍ ഇവിടെ വിനിഷ്യസിനും സാധ്യതയുണ്ട്. ബ്രസീലിന് വേണ്ടിയുള്ള കഴിഞ്ഞ 7 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് റിച്ചാര്‍ലിസണ്‍ നേടിയത്. നെയ്മറിന് മുന്‍പില്‍ റിച്ചാര്‍ലിസനെ കളിപ്പിക്കും. വിനിഷ്യസ്, പക്വേറ്റ, റാഫിഞ്ഞ എന്നിവരെ ആക്രമിച്ച് കളിക്കാന്‍ വിട്ട് സാന്‍ഡ്രോ, ഡാനിലോ എന്നിവരെ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിച്ച് കളിപ്പിക്കും. 

വിനിഷ്യസും റാഫിഞ്ഞയും നിരാശപ്പെടുത്തിയാല്‍ മാര്‍ട്ടിനെല്ലിയും ആന്റണിയും ബെഞ്ചിലുണ്ട്. സൈഡില്‍ ജിസ്യുസിനും റോഡ്രിഗോയ്ക്കും കളിക്കാനാവും. പക്വേറ്റ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറങ്ങി പരാജയപ്പെട്ടാല്‍ ടിറ്റേയേയും വിനിഷ്യസ് ജൂനിയറിനേയും മാര്‍ട്ടിനെല്ലിയേയും ടിറ്റേയ്ക്ക് ഇറക്കാം.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com