'ഞാന്‍ പോര്‍ച്ചുഗലിനൊപ്പം, ക്രിസ്റ്റ്യാനോയാണ് പ്രിയപ്പെട്ട താരം'; യുവരാജ് സിങ് പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 01:41 PM  |  

Last Updated: 17th November 2022 01:43 PM  |   A+A-   |  

cristiano_yuvraj

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനൊപ്പമാണ് താനെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. ക്രിസ്റ്റിയാനോയാണ് പ്രിയപ്പെട്ട താരം എന്നും യുവരാജ് സിങ് പറയുന്നു. 

2002ല്‍ ബ്രസീല്‍ വേദിയായ ഫുട്‌ബോള്‍ ലോകകപ്പാണ് താന്‍ ആദ്യം കാണുന്നത് എന്നും യുവരാജ് സിങ് പറയുന്നു. തന്റെ ഫുട്‌ബോള്‍ പ്രേമം എല്ലായ്‌പ്പോഴും പറഞ്ഞിട്ടുള്ള വ്യക്തിയാണ് യുവരാജ് സിങ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനാണ് താരം. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവ താരം അലക്‌സാന്‍ഡ്രോ ഗാര്‍നച്ചോയ്ക്ക് കയ്യടിച്ചും യുവരാജ് സിങ് എത്തിയിരുന്നു. 
 

ക്രിസ്റ്റിയാനോയുടെ അവസാന ലോകകപ്പ് ആയിരിക്കും ഇതെന്ന വിലയിരുത്തലുകള്‍ ശക്തമാവുന്നതിന് ഇടയില്‍ കരുത്തുറ്റ ലോകകപ്പ് സംഘവുമായിട്ടാണ് പോര്‍ച്ചുഗല്‍ വരുന്നത്. ഖത്തര്‍ ലോകകപ്പില്‍ നവംബര്‍ 24നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ഘാനയാണ് എതിരാളികള്‍. ഉറുഗ്വേയ്ക്ക് എതിരെ നവംബര്‍ 29നാണ് രണ്ടാമത്തെ മത്സരം. പോര്‍ച്ചുഗലിന് എതിരെയാണ് അവസാന മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാല മോഷ്ടിച്ചെന്ന് സംശയം, സവാരിക്ക് വിളിച്ച് പിന്നിൽ നിന്ന് കഴുത്തിൽ കുത്തി; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ