യുവത്വത്തിന്റെ കരുത്തില്‍ സ്‌പെയ്ന്‍, വലകുലുക്കി ഫാത്തിയും ഗാവിയും; ജോര്‍ദാനെ 3-1ന് വീഴ്ത്തി

ജോര്‍ദാന് എതിരെ വല കുലുക്കിയ സ്‌പെയ്‌നിന്റെ മൂന്ന് താരങ്ങളും 21 വയസ്‌ പിന്നിട്ടിട്ടില്ലാത്തവരാണ്
അന്‍സു ഫാത്തി/ഫോട്ടോ: എഎഫ്പി
അന്‍സു ഫാത്തി/ഫോട്ടോ: എഎഫ്പി

അമ്മാന്‍: ഇരുപതുകാരന്‍ അന്‍സു ഫാതിയുടെ മികവില്‍ സൗഹൃദ മത്സരത്തില്‍ ജോര്‍ദാനെ വീഴ്ത്തി സ്‌പെയ്ന്‍. 1-3നാണ് സ്‌പെയ്‌നിന്റെ ജയം. ജോര്‍ദാന് എതിരെ വല കുലുക്കിയ സ്‌പെയ്‌നിന്റെ മൂന്ന് താരങ്ങളും 21 വയസ്‌ പിന്നിട്ടിട്ടില്ലാത്തവരാണ്. 

13ാം മിനിറ്റില്‍ അന്‍സു ഫാത്തിയാണ് ആദ്യ ഗോള്‍ വലയിലാക്കിയത്. 56ാം മിനിറ്റില്‍ പെനാല്‍റ്റി സ്‌പോട്ടിന് സമീപം നിന്ന് പന്ത് വലയിലേക്ക് എത്തിച്ച് ഗവി സ്‌പെയ്‌നിന്റെ ലീഡ് 2-0 ആക്കി. 72ാം മിനിറ്റില്‍ ഫാത്തിക്ക് പകരമാണ് ഇരുപതുകാരനായ നികോളാസ് വില്യംസിനെ എന്റിക്വെ ഗ്രൗണ്ടിലേക്ക് വിട്ടത്. 84ാം മിനിറ്റില്‍ ഗോള്‍ നേടി വില്യംസും ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തി. 

സ്‌ട്രൈക്കര്‍ റോളില്‍ അസെന്‍സിയോ

ശരിയായ മനോഭാവത്തോടെയാണ് താരങ്ങള്‍ കളിക്കുന്നതെന്ന് മത്സര ശേഷം എന്‍ റിക്വെ പറഞ്ഞു. അന്‍സു ഫാതിയുടെ ഗോളിന് വഴിയൊരുക്കിയ മാര്‍കോ അസെന്‍സിയോയെ എന്റിക്വെ പ്രശംസിച്ചു. മറ്റൊരു ലെവലിലെ കളിയാണ് അസെന്‍സിയോയില്‍ നിന്ന് വന്നതെന്നാണ് എന്റിക്വെയുടെ വാക്കുകള്‍. അല്‍വാരോ മൊറാട്ടയുടെ അഭാവത്തില്‍ സ്‌ട്രൈക്കര്‍ റോളിലാണ് അസെന്‍സിയോ കളിച്ചത്.

ലോകകപ്പിന് മുന്‍പ് സൗഹൃദ മത്സരങ്ങള്‍ വരുമ്പോള്‍ കളിക്കാരില്‍ നിന്ന് നല്ല പ്രകടനം വരാറില്ല. കാരണം അവരുടെ എല്ലാ ശ്രദ്ധയും ലോകകപ്പിലേക്ക് ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ എല്ലാം രീതിയിലായി. ഇനി കോസ്റ്റ റിക്കയ്‌ക്കെതിരായ കളിക്ക് ഒരുങ്ങാം എന്നും എന്‍ റിക്വെ പറഞ്ഞു. 

2020 ഒക്ടോബറിലാണ് അന്‍സു ഫാതി അവസാനമായി സ്‌പെയ്‌നിന് വേണ്ടി കളിച്ചിരുന്നത്. കഴിഞ്ഞ ഇന്റര്‍നാഷണല്‍ ബ്രേക്കിലും ഫാതിയെ സ്‌പെയ്ന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ കൗമാര താരങ്ങള്‍ എന്‍ റിക്വെയുടെ സംഘത്തില്‍ നിറഞ്ഞപ്പോള്‍ ലോകകപ്പ് ടീമിലേക്ക് ഫാത്തിക്കും വിളിയെത്തി. പത്തൊന്‍പതുകാരന്‍ പെഡ്രി ഗോണ്‍സാലസ്, 20 വയസുള്ള വില്യംസ്, 18കാരന്‍ ഗവി എന്നിവരാണ് സ്‌പെയ്ന്‍ ടീമില്‍ കൗമാര കരുത്ത് നിറയ്ക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com