'പോര്‍ച്ചുഗല്‍-അര്‍ജന്റീന ഫൈനല്‍, 94ാം മിനിറ്റില്‍ വിജയ ഗോള്‍, എന്താവും മനസില്‍?' ക്രിസ്റ്റ്യാനോയുടെ മറുപടി 

'ഞാന്‍ മെസിയുടെ സുഹൃത്തല്ല. സഹതാരങ്ങളെ പോലെയാണ്. ഞങ്ങള്‍ പരസ്പരം ബഹുമാനത്തോടെയാണ് സംസാരിക്കുക'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

''ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍. ക്രിസ്റ്റിയാനോയും മെസിയും രണ്ട് ഗോള്‍ വീതം അടിച്ചു നില്‍ക്കുന്നു. 94ാമത്തെ മിനിറ്റില്‍ ക്രിസ്റ്റിയാനോ വിജയ ഗോള്‍ അടിക്കുന്നു. പോര്‍ച്ചുഗല്‍ ലോക ചാമ്പ്യനാവുന്നു...എന്തായിരിക്കും ഈ സമയം മനസില്‍?'' അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പിയേഴ്‌സ് മോര്‍ഗനില്‍ നിന്ന് വന്ന ചോദ്യങ്ങളിലൊന്ന് ഇതാണ്. ഇവിടെ ക്രിസ്റ്റിയാനോ നല്‍കുന്ന മറുപടിയാണ് ആരാധകര്‍ക്ക് കൗതുകമാവുന്നത്. 

അങ്ങനെയൊന്ന് സംഭവിച്ചാല്‍ ഞാന്‍ ഫുട്‌ബോള്‍ അവസാനിപ്പിക്കും, വിരമിക്കും എന്നാണ് ക്രിസ്റ്റ്യാനോ പറയുന്നത്. മെസിയെ കുറിച്ചും ക്രിസ്റ്റ്യാനോയ്ക്ക് നേരെ ചോദ്യം വന്നു. വിസ്മയിപ്പിക്കുന്ന കളിക്കാരനാണ്. മാന്ത്രികതയാണ്‌. 16 വര്‍ഷമായി ഞങ്ങള്‍ വേദി പങ്കിടുന്നു. ചിന്തിച്ചു നോക്കൂ, 16 വര്‍ഷം. വലിയ ബന്ധമാണ് എനിക്ക് മെസിയുമായുള്ളത്, ക്രിസ്റ്റിയാനോ പറഞ്ഞു. 

ഞാന്‍ മെസിയുടെ സുഹൃത്തല്ല

ഞാന്‍ മെസിയുടെ സുഹൃത്തല്ല. സുഹൃത്തല്ല എന്നത് കൊണ്ട് ഞാന്‍ ഉദ്ധേശിക്കുന്നത്, നമ്മുടെ വീട്ടില്‍ വരുന്നതോ, ഫോണില്‍ സംസാരിക്കുന്നതോ അല്ല എന്ന അര്‍ഥത്തിലാണ്. സഹതാരങ്ങളെ പോലെയാണ്. ഞങ്ങള്‍ പരസ്പരം ബഹുമാനത്തോടെയാണ് സംസാരിക്കുക. ഞങ്ങളുടെ ഭാര്യമാര്‍ തമ്മിലും വലിയ പരസ്പര ബഹുമാനം ഉണ്ട്, അവര്‍ അര്‍ജന്റീനക്കാരാണ്, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം പറയുന്നു. 

എന്റെ ഗേള്‍ഫ്രണ്ട് അര്‍ജന്റൈന്‍ ആണ്. മെസിയെ കുറിച്ച് ഞാന്‍ എന്താണ് പറയുക? ഫുട്‌ബോളില്‍ മഹത്തായ കാര്യങ്ങള്‍ ചെയ്ത മഹാനായ വ്യക്തി. ക്രിസ്റ്റിയാനോ പറഞ്ഞു. 40 വയസുവരെ കളിക്കാന്‍ ലക്ഷ്യം വെക്കുന്നതായും ക്രിസ്റ്റ്യാനോ പറഞ്ഞു. 

രണ്ട് വര്‍ഷം കൂടി, മൂന്ന് വര്‍ഷം കൂടി ഞാന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. 40ല്‍ ഞാന്‍ ഫിനിഷ് ചെയ്യും. 40 ഒരു നല്ല പ്രായമാണ്. പക്ഷെ എനിക്കറിയില്ല. ഭാവി എന്താവും എന്ന് എനിക്കറിയില്ല. നമ്മള്‍ പല കാര്യങ്ങളും പ്ലാന്‍ ചെയ്യും. എന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നമ്മള്‍ക്ക് ഒരിക്കലും അറിയാനാവില്ല, ക്രിസ്റ്റിയാനോ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com