ആതിഥേയര്‍ക്കു തോല്‍വിത്തുടക്കം; ലോകകപ്പില്‍ ആദ്യം, ഇക്വഡോറിന്റെ ജയം രണ്ടു ഗോളിന്‌

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ആദ്യമായാണ്
ഗോള്‍ നേടിയ ഇക്വഡോറിന്റെ സന്തോഷ പ്രകടനം, image credit: FIFA World Cup
ഗോള്‍ നേടിയ ഇക്വഡോറിന്റെ സന്തോഷ പ്രകടനം, image credit: FIFA World Cup


ത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇക്വഡോറിന് വിജയം. 2-0ന് ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയാണ് ഇക്വഡോറിന് വേണ്ടി രണ്ട് ഗോളുകള്‍ നേടിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ആദ്യമായാണ്. 

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലന്‍സിയയുടെ ഗോളുകള്‍. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ ഇക്വഡോര്‍ നായകന്‍ ഖത്തര്‍ വല കുലുക്കിയെങ്കിലും ഗോള്‍ നിഷേധിക്കപ്പെട്ടു. ഫെലിക്‌സ് ടോറസിന്റെ ഓവര്‍ഹെഡ് പാസിനെ വലന്‍സിയ തലകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. എന്നാല്‍ ഓഫ്‌സൈഡ് ചൂണ്ടിക്കാട്ടി റഫറി ഗോള്‍ നിഷേധിച്ചു. 

പതിനാറാം മിനിറ്റില്‍ വലന്‍സിയ വീണ്ടും വല കുലുക്കി. ജെഗ്‌സന്‍ മെന്‍ഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോര്‍ ക്യാപ്റ്റനെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് 16ാം മിനിറ്റില്‍ റഫറി ഇക്വഡോറിന് പെനല്‍റ്റി അനുവദിച്ചത്. പെനല്‍റ്റി എടുക്കാനെത്തിയ വലന്‍സിയ, അനായാസം ലക്ഷ്യം കണ്ടു.

തുടര്‍ന്നും കളം അടക്കിഭരിച്ച ഇക്വഡോറിനായി 31-ാം മിനിറ്റില്‍ വലന്‍സിയ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവിങ്ങില്‍നിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയര്‍ത്തി നല്‍കിയ പന്തില്‍ വലന്‍സിയ തൊടുത്ത ഹെഡര്‍ ഖത്തര്‍ ഗോള്‍കീപ്പര്‍ അല്‍ ഷീബിനെ കീഴടക്കി പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയില്‍ കയറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com