'അര്‍ജന്റീനയുടെ മത്സരം കാണണം, സ്‌കൂള്‍ നേരത്തെ വിടണം'; നിവേദനവുമായി വിദ്യാര്‍ഥികള്‍

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ 12 പേരാണ് നിവേദനം നൽകിയത്. അര്‍ജന്‍റീന ഫാന്‍സ് എന്‍എച്ച്എസ്എസിന്‍റെ പേരിലാണ് നിവേദനം
ഫോട്ടോ: ഫെയ്‌സ്ബുക്ക്, എഎഫ്പി
ഫോട്ടോ: ഫെയ്‌സ്ബുക്ക്, എഎഫ്പി

പാലക്കാട്: അര്‍ജന്‍റീനയുടെ മത്സരം ഉള്ളതിനാൽ ക്ലാസ് നേരത്തെ അവസാനിപ്പിക്കണം എന്ന അപേക്ഷയുമായി വിദ്യാർഥികൾ.  ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ 12 പേരാണ് നിവേദനം നൽകിയത്. അര്‍ജന്‍റീന ഫാന്‍സ് എന്‍എച്ച്എസ്എസിന്‍റെ പേരിലാണ് നിവേദനം.

ഷൊര്‍ണൂര്‍ എംഎല്‍എ പി മമ്മിക്കുട്ടിയാണ് വിദ്യാർഥികളുടെ നിവേദനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് അര്‍ജന്‍റീന-സൗദി മത്സരം. അര്‍ജന്‍റീനയെ സ്നേഹിക്കുന്ന തങ്ങള്‍ക്ക് മത്സരം കാണണം. മത്സരം വീക്ഷിക്കാന്‍ സ്കൂള്‍ മൂന്ന് മണിക്ക് വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് നിവേദനത്തില്‍ പറയുന്നത്.

ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരമാണ് ഇന്ന്. മെസിയുടെ അവസാന ലോകകപ്പ് എന്ന് വിലയിരുത്തപ്പെടുന്നതിനാൽ ആരാധകർക്ക് ഖത്തർ ലോകകപ്പ് കൂടുതൽ വൈകാരികമാവുന്നു. 2012ലാണ് സൗദിയുമായി അവസാനമായി അർജന്റീന കളിക്കുന്നത്. അന്ന് മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. 36 കളികളിൽ തോൽവി അറിയാതെ കുതിക്കുന്ന അർജന്റീനയ്ക്ക് ഇന്നത്തെ മത്സരം ആശങ്കപ്പെടേണ്ട സാധ്യത വരില്ലെന്നാണ് ആരാധകരുടെ വിശ്വാസം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com