സെന​ഗലിന്റെ സർവാധിപത്യം; വലയിലിട്ടത് മൂന്ന് ​ഗോളുകൾ; ഒന്ന് മടക്കി ഖത്തർ, പ്രീ ക്വാർട്ടർ കാണാതെ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 09:04 PM  |  

Last Updated: 25th November 2022 09:04 PM  |   A+A-   |  

senegal

ചിത്രം: പിടിഐ

 

ദോഹ: ആഫ്രിക്കൻ ചാമ്പ്യൻമാരായ സെന​ഗലിന് മുന്നിൽ പൊരുതി വീണ് ആതിഥേയരായ ഖത്തർ. തുടർച്ചയായ രണ്ട് തോൽവിയോടെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു സെന​ഗലിന്റെ വിജയം. ജയത്തോടെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കാനും സെന​ഗലിനായി. 

സെനഗലിനായി ബൗലയെ ഡിയ, ഫമാര ദിയെധിയു, ബംബ ഡിയെംഗ എന്നിവരാണ് വല ചലിപ്പിച്ചത്. ഖത്തറിനായി ലോകകപ്പില്‍ ആദ്യമായി വല ചലിപ്പിച്ച് മുഹമ്മദ് മുൻടാരി ചരിത്രത്തില്‍ തന്റെ പേരും എഴുതി ചേര്‍ത്തു.

ആക്രമണ, പ്രത്യാക്രമണങ്ങളാൽ മത്സരം സജീവമായിരുന്നു. ഫുട്ബോളിന്റെ സമസ്ത ഭം​ഗിയും മത്സരത്തിലുടനീളം കാണാൻ സാധിച്ചു. ഫിനിഷിങിലെ പോരായ്മകളാണ് ഖത്തറിന് വിനയായത്. തോറ്റെങ്കിലും ലോകകപ്പ് ചരിത്രത്തിലെ ആദ്യ ​ഗോൾ വലയിലാക്കി തലയുയർത്തി തന്നെയാണ് ഖത്തർ മൈതാനം വിട്ടത്. 

മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് സെ​ന​ഗൽ ലീഡെടുത്തത്. തുടക്കം മുതൽ കളിയിൽ സെന​ഗലിന്റെ ആധിപത്യമായിരുന്നു. എന്നാൽ ഇടയ്ക്ക് മികച്ച നീക്കങ്ങളും മുന്നേറ്റങ്ങളുമായി ഖത്തറും സജീവമായിരുന്നു. 

മത്സരം തുടങ്ങിയപ്പോൾ മുതൽ സെന​ഗൽ കടുത്ത ആക്രമണമാണ് സെന​ഗൽ നടത്തിയത്. ആദ്യ പകുതിയിൽ തടരെ മുന്നേറ്റങ്ങലും അവർ നടത്തി. ഖത്തർ ​ഗോൾ കീപ്പറുടെ കരുത്താണ് ഈ ഘട്ടത്തിലെല്ലാം അവർക്ക് തുണയായത്. 41ാം മിനിറ്റിലാണ് സെന​ഗൽ ലീഡെടുത്തത്. 

രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ തന്നെ സെന​ഗൽ ലീഡുയർത്തി. 48ാം മിനിറ്റിൽ ജേകബ്സിന്റെ പാസിൽ നിന്ന് ഫമാരയാണ് രണ്ടാം ​ഗോൾ നേടിയത്. തകർപ്പൻ ഫിനിഷിങ്ങായിരുന്നു താരത്തിന്റേത്. മത്സരത്തിൽ സെന​ഗൽ ആധിപത്യം കടുപ്പിച്ചപ്പോൾ മറുഭാ​ഗത്ത് ഖത്തർ നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന തിരിച്ചറിവിൽ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ നിരന്തരം നടത്തിയതോടെ കളി ടോപ് ​ഗിയറിലേക്ക് മാറി. 

പിന്നാലെ തുടരെ ​ഗോളെന്നുറച്ച നിരവധി അവസരങ്ങളും ഖത്തർ സൃഷ്ടിച്ചു. സെന​ഗൽ ​ഗോൾ കീപ്പർ മെൻഡിയുടെ മികവാണ് പലപ്പോഴും സെന​ഗലിന്റെ രക്ഷക്കെത്തിയത്. ഒടുവിൽ കാത്തിരുന്ന ​ഗോൾ ഖത്തർ നേടി. 78ാം മിനിറ്റിലാണ് ഖത്തറിന്റെ ചരിത്ര ​ഗോളിന്റെ പിറവി. മുഹമ്മദിന്റെ ക്രോസിൽ നിന്ന് കൃത്യമായ ഹെഡ്ഡറിലൂടെ മുൻടാരി ​പന്ത് വലയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. 

എന്നാൽ തൊട്ടുപിന്നാലെ തന്നെ സെന​ഗൽ മൂന്നാം ​ഗോൾ വലയിലെത്തിച്ചു. 84ാം മിനിറ്റിൽ എൻഡിയയുടെ പാസ് സ്വീകരിച്ച പകരക്കാരനായി കളത്തിലെത്തിയ ബാംബ ഡിയെങാണ് 

 78-ാം മിനിറ്റില്‍ ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടി. ഫിഫ ഫുട്‌ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുന്‍ടാരി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലകുലുക്കി.

പിന്നാലെ വന്നു സെനഗലിന്റെ ചുട്ടമറുപടി. തകര്‍പ്പന്‍ ടീം ഗെയിമിലൂടെ സെനഗല്‍ 84-ാം മിനിറ്റില്‍ മൂന്നാം ഗോളടിച്ചു. പകരക്കാരനായി വന്ന ബാംബ ഡിയെങ്ങാണ് സെനഗലിനായി വലകുലുക്കിയത്. എന്‍ഡിയായെയുടെ മികച്ച പാസ് സ്വീകരിച്ച ബംബ ഡിയെം​ഗ പിഴവില്ലാതെ പന്ത് വലയിലാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അവസാന നിമിഷങ്ങളിലെ ഉയിർത്തെഴുന്നേൽപ്പ്; പത്ത് പേരായി ചുരുങ്ങിയ വെയ്ൽസിന്റെ വലയിൽ തുടരെ രണ്ട് ​ഗോളുകൾ; ഇറാന് മിന്നും ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ