ബെന്‍സെമ തിരിച്ചെത്തുന്നു? ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതായി റിപ്പോര്‍ട്ട് 

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരവും ജയിച്ച് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ആഘോഷമാക്കാന്‍ നില്‍ക്കുന്ന ഫ്രാന്‍സിന് സന്തോഷവാര്‍ത്ത
കരീം ബെന്‍സേമ / ട്വിറ്റര്‍ ചിത്രം
കരീം ബെന്‍സേമ / ട്വിറ്റര്‍ ചിത്രം

ദോഹ: ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരവും ജയിച്ച് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ആഘോഷമാക്കാന്‍ നില്‍ക്കുന്ന ഫ്രാന്‍സിന് സന്തോഷവാര്‍ത്ത. മുന്നേറ്റനിര താരം ബെന്‍സെമ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ടീമിലേക്ക് തിരിച്ചെത്താനാവും. 

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്‍പായാണ് ബെന്‍സെമെയ്ക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്കേറ്റെങ്കിലും ബെന്‍സെമെയെ പരിശീലകന്‍ ദിദിയെ ദഷാം സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാനായി ബെന്‍സെമെ സ്‌പെയ്‌നിലേക്ക് മടങ്ങിയിരുന്നു. 

ഇപ്പോള്‍ ബെന്‍സെമയുടെ പരിക്ക് ഭേദമാകുന്നതായും ടീമിലേക്ക് മടങ്ങി എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇനി ടീമിന് വേണ്ടി കളിക്കാനായില്ലെങ്കിലും ഫ്രാന്‍സ് ചാമ്പ്യന്മാരായാല്‍ ജേതാക്കള്‍ക്കുള്ള മെഡല്‍ ബെന്‍സെമയ്ക്കും സ്വീകരിക്കാനാവും. 

കളിക്കാതിരുന്നിട്ടും പസറെല്ലയ്ക്ക് മെഡല്‍ നല്‍കി ഫിഫ

എന്നല്‍ ബെന്‍സെമെ ലോകകപ്പ് ടീമിനൊപ്പം ചേരാനുള്ള സാധ്യത വിരളമാണ്. നിലവില്‍ ജിറൗഡ് ആണ് ബെന്‍സെമെയുടെ സ്ഥാനത്ത്. ലോകകപ്പ് കഴിയുന്നതോടെ ക്ലബ് ഫുട്‌ബോള്‍ ആരംഭിക്കുമ്പോഴേക്കും ഗ്രൗണ്ടിലേക്ക് എത്താനാവും ബെന്‍സെമെ ശ്രമിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. 

പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് കളിക്കാതിരുന്നിട്ടും ലോകകപ്പ് ജേതാവിന്റെ മെഡല്‍ അണിയാന്‍ ഭാഗ്യം ലഭിച്ച താരമാണ് അര്‍ജന്റീനയുടെ മുന്‍ ക്യാപ്റ്റന്‍ ഡാനിയേല്‍ പസറല്ല. 1986ലെ മെക്‌സിക്കന്‍ ലോകകപ്പില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് പസറല്ല കളിച്ചിരുന്നില്ല. എന്നാല്‍ വിജയികള്‍ക്കുള്ള മെഡല്‍ പസറല്ലയ്ക്കും ഫിഫ നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com