ഡ്രസ്സിങ് റൂം പുകയുന്നു, ഏറ്റുമുട്ടി ഡിബ്രുയ്‌നും ഹസാര്‍ഡും വെര്‍ടോഗനും, പിടിച്ചുമാറ്റി ലുകാകു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 12:20 PM  |  

Last Updated: 29th November 2022 12:21 PM  |   A+A-   |  

belgium

ഫോട്ടോ: എഎഫ്പി

 

ദോഹ: മൊറോക്കോയുടെ കയ്യില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബെല്‍ജിയത്തിന്റെ ഡ്രസ്സിങ് റൂമില്‍ കളിക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. കെവിന്‍ ഡി ബ്രുയ്‌നും വെര്‍ടോഗനും ഈഡന്‍ ഹസാര്‍ഡും തമ്മില്‍ മത്സരത്തിന് ശേഷം ഡ്രസ്സിങ് റൂമില്‍ വെച്ച് വാക്കേറ്റമുണ്ടായതായാണ് സൂചന. 

ലുകാക്കു ഇടപെട്ടാണ് മൂന്ന് പേരേയും മാറ്റിയത് എന്ന് ഡെയ്‌ലി മെയ്ല്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊറോക്കോയോട് 2-0നാണ് ബെല്‍ജിയം തോറ്റത്. രണ്ട് മത്സരങ്ങളില്‍  നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനത്താണ് ബെല്‍ജിയം. നാല് പോയിന്റോടെ ക്രൊയേഷ്യയും മൊറോക്കോയും ആദ്യ് രണ്ട് സ്ഥാനങ്ങളിലും. 

പ്രായം ചെന്ന ടീമാണ് ബെല്‍ജിയം

പ്രായം ചെന്ന ടീമാണ് ബെല്‍ജിയം എന്ന് മത്സരത്തിന് മുന്‍പ് ബെല്‍ജിയത്തിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം ഡി ബ്രുയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞത് ടീമിലെ അസ്വാരസ്യങ്ങള്‍ ഉയര്‍ത്തുന്നതിന് കാരണമായി. ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടീമിലെ താരങ്ങള്‍ ഏറ്റുമുട്ടിയെന്നത് ആരാധകര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. 

മൊറോക്കോയ്ക്ക് എതിരായ മത്സരത്തിന് മുന്‍പ് ഗ്രൗണ്ടില്‍ ടീം അംഗങ്ങള്‍ വട്ടം ചേര്‍ന്ന് നിന്ന് സംസാരിച്ചപ്പോള്‍ സഹതാരങ്ങളുടെ തോളില്‍ കയ്യിടാതെയാണ് ഡിബ്രുയ്ന്‍ നിന്നത്. ഇതിനെതിരെ ബെല്‍ജിയന്‍ മാധ്യമങ്ങളും മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ വിമര്‍ശിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

റെയിന്‍ബോ ഫ്‌ളാഗ്, സേവ് യുക്രെയ്ന്‍ ടിഷര്‍ട്ട്; ഗ്രൗണ്ട് കീഴടക്കി 'സൂപ്പര്‍മാന്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ