പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, നാണക്കേടൊഴിവാക്കാന്‍ സൗത്ത് ആഫ്രിക്ക; മൂന്നാം ട്വന്റി20 ഇന്ന്
By സമകാലിക മലയാളം ഡെസ്ക് | Published: 04th October 2022 10:00 AM |
Last Updated: 04th October 2022 10:00 AM | A+A A- |

ഫോട്ടോ: എഎഫ്പി(ഫയല്‍)
ഇന്‍ഡോര്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ രണ്ട് ട്വന്റി20യിലും ജയം പിടിച്ച് ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാന്‍ ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ ബവുമ ഉള്‍പ്പെടെയുള്ളവരുടെ ഫോമില്ലായ്മ സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചടിയാണ്.
ഇന്ത്യന്‍ മണ്ണില്‍ വെച്ച് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ട്വന്റി20 പരമ്പര നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല എന്ന നാണക്കേട് ഈ പരമ്പരയോടെ രോഹിത്തും കൂട്ടരും കഴുകി കളഞ്ഞു. രാഹുലിനും കോഹ് ലിക്കും വിശ്രമം നല്‍കിയാണ് അവസാന ട്വന്റി20ക്ക് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ ശ്രേയസ് അയ്യര്‍ പ്ലേയിങ് ഇലവനില്‍ എത്താനാണ് സാധ്യത.
ഡെത്ത് ഓവര്‍ പ്രശ്നം പരിഹരിക്കണം
ന്യൂ ബോളില്‍ മികവ് കാണിക്കാന്‍ കഴിയുമ്പോഴും ഡെത്ത് ഓവറില്‍ റണ്‍ ഒഴുക്ക് തടയാനാകാത്ത പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് ആയ ഹര്‍ഷല്‍ പട്ടേലിന് മികവിലേക്ക് എത്താനായിട്ടില്ല. ബുമ്രയുടെ അഭാവത്തില്‍ അര്ഷ്ദീപിലേക്കും കൂടുതല്‍ ഉത്തരവാദിത്വം എത്തുന്നു.
സൗത്ത് ആഫ്രിക്കന്‍ ബൗളിങ് നിരയില്‍ കേശവ് മഹാരാജ് മാത്രമാണ് താളം കണ്ടെത്തിയത്. സൗത്ത് ആഫ്രിക്കന്‍ സീമര്‍മാര്‍ കൂടുതല്‍ അച്ചടക്കത്തോടെ പന്തെറിയാന്‍ ആയിരിക്കും അവസാന മത്സരത്തില്‍ ലക്ഷ്യം വെക്കുക. ഷംസിക്ക് പകരം എന്‍ഗിഡിയെ ഇറക്കിയ സൗത്ത് ആഫ്രിക്കയുടെ പരീക്ഷണം ഉള്‍പ്പെടെ കഴിഞ്ഞ മത്സരത്തില്‍ തിരിച്ചടിച്ചിരുന്നു.
ഇന്ത്യയിലെ ചെറിയ ഗ്രൗണ്ടുകളില്‍ ഒന്നാണ് ഇന്‍ഡോറിലേത്. ബാറ്റേഴ്സിനെ തുണയ്ക്കുന്ന പിച്ചായിരിക്കും ഇവിടെ എന്നാണ് സൂചന. രണ്ടാം ഇന്നിങ്സിലേക്ക് എത്തുമ്പോള്‍ ഈര്‍പ്പത്തിന്റെ സാന്നിധ്യം കൂടുന്നതിനാല്‍ ചെയ്സ് ചെയ്യുന്ന ടീമിനാവും ആനുകൂല്യം ലഭിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബുമ്ര ലോകകപ്പിനില്ല; സ്ഥിരീകരിച്ച് ബിസിസിഐ; പകരക്കാരൻ ഉടൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ