ബോക്‌സിന് പുറത്തെ ഗോള്‍ വേട്ട, യൂറോപ്പിലെ വമ്പന്‍ മെസി തന്നെ; 4 വര്‍ഷത്തെ കണക്ക്‌

ബോക്‌സിന് പുറത്ത് നിന്ന് 2018-19 സീസണ്‍ മുതല്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരുടെ പട്ടികയാണ് പുറത്ത് വരുന്നത്
നീസിനെതിരെ ഗോള്‍ നേടിയ മെസി/ഫോട്ടോ: എഎഫ്പി(ഫയല്‍)
നീസിനെതിരെ ഗോള്‍ നേടിയ മെസി/ഫോട്ടോ: എഎഫ്പി(ഫയല്‍)

ലണ്ടന്‍: പിഎസ്ജിയിലെ തന്റെ രണ്ടാം സീസണില്‍ മിന്നും ഫോമിലാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം മെസിയുടെ കളി. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി നിറഞ്ഞ് കളിക്കുന്നു. അതിനിടയില്‍ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു കണക്കും ഇപ്പോള്‍ പുറത്ത് വരുന്നു. 

ബോക്‌സിന് പുറത്ത് നിന്ന് 2018-19 സീസണ്‍ മുതല്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരുടെ പട്ടികയാണ് പുറത്ത് വരുന്നത്. ഇതില്‍ ഒന്നാമത് മെസി തന്നെ. യൂറോപ്പിലെ ടോപ് 5 ലീഗിലെ കളിക്കാരില്‍ ബോക്‌സിന് പുറത്ത് നിന്ന് 29 വട്ടം ഗോള്‍ വല കുലുക്കി മെസിയാണ് ഒന്നാമത്. 

17 ഗോളുകളുമായി ലെസ്റ്റര്‍സിറ്റിയുടെ ജെയിംസ് മാഡിസനാണ് രണ്ടാമത്. 15 ഗോളുമായി റുസ്ലന്‍ മാലിനോവ്‌സ്‌കിയും ഡ്രയിസ് മെര്‍ട്ടന്‍സും ജെയിംസ് വാര്‍ഡ് പ്രൗസും നില്‍ക്കുന്നു. 13 ഗോളുമായി ഫാബിയാന്‍ റൂയിസ് ആണ് ആറാം സ്ഥാനത്ത്. ഫുട്‌ബോള്‍ നിരീക്ഷകരായ സ്‌ക്വാക്ക ആണ് പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് വല കുലുക്കിയവരില്‍ മുന്‍പിലുള്ള കളിക്കാരിലേക്ക് വിരല്‍ ചൂണ്ടുന്നത്. 

ഈ സീസണില്‍ മെസി പിഎസ്ജിക്കായി ലീഗ് വണ്ണില്‍ 9 മത്സരങ്ങളാണ് കളിച്ചത് 5 ഗോളും 7 അസിസ്റ്റും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കായി ഈ സീസണില്‍ രണ്ട് മത്സരം മെസി കളിച്ച് കഴിഞ്ഞപ്പോള്‍ വല കുലുക്കിയത് ഒരു വട്ടം. ഒരു അസിസ്റ്റും. ഈ സീസണില്‍ അര്‍ജന്റീനക്കായി മെസി രണ്ട് സൗഹൃദ മത്സരം കളിച്ചപ്പോള്‍ നാല് ഗോളുകള്‍ നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com