ഒരു കണ്ണ് വെച്ച് എനിക്ക് കളിക്കാനാവില്ല; 2023ല്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തും, ക്ഷമ ചോദിക്കാന്‍: ഡിവില്ലിയേഴ്‌സ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th October 2022 02:09 PM  |  

Last Updated: 05th October 2022 02:09 PM  |   A+A-   |  

ad_de_villiers

എ ബി ഡിവില്ലിയേഴ്‌സ്/ഫോട്ടോ: എഎഫ്പി

 

പിഎല്ലിലേക്ക് തിരിച്ചെത്തുമെന്ന് സൗത്ത് ആഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ എ ബി ഡി വില്ലിയേഴ്‌സ്. എന്നാല്‍ കളിക്കാരനായിട്ടായിരിക്കില്ല എന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കുന്നു. 

ഇനി ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് കഴിയില്ല. എന്റെ വലത് കണ്ണില്‍ ശസ്ത്രക്രിയ വേണ്ടിവന്നു. അടുത്ത വര്‍ഷം ഞാന്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തും. ക്രിക്കറ്റ് കളിക്കാനായിരിക്കില്ല അത്. ഇത്ര വൈകിയും ഐപിഎല്‍ കിരീടം നേടാനാവാതെ പോയതില്‍ ആര്‍സിബി ആരാധകരോട് ക്ഷമ ചോദിക്കണം, ഡിവില്ലിയേഴ്‌സ് പറയുന്നു. 

കണ്ണില്‍ ശസ്ത്രക്രിയ വേണ്ടിവന്നു

ടീമിന്റെ പരിശീലക റോളിലേക്ക് എത്തുന്നതിനെ കുറിച്ചും പദ്ധതികളില്ല. ഞാന്‍ പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കായി പകര്‍ന്ന് കൊടുക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഒരു ടീമിനൊപ്പവും ചേരില്ല. പരിശീലിപ്പിക്കുകയും ലോകം മുഴുവന്‍ സഞ്ചരിക്കുകയും വേണം അതിന്. എന്നാല്‍ 18 വര്‍ഷത്തെ യാത്രകള്‍ക്ക് ശേഷം കുടുംബത്തിനൊപ്പം ഇത്തിരി സമയം ചിലവഴിക്കാന്‍ കഴിയുന്നതാണ് എനിക്കിപ്പോള്‍ സന്തോഷം, ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ലെജന്‍ഡ്‌സ് ലീഗില്‍ കളിക്കാന്‍ എത്താത്തതിനെ കുറിച്ചും ഡിവില്ലിയേഴ്‌സ് പറഞ്ഞു. എനിക്ക് വയസായി. ലെജന്‍ഡ്‌സ് ലീഗില്‍ ആസ്വദിക്കാന്‍ ഒരുപാടുണ്ട്. എന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ എനിക്ക് കണ്ണില്‍ ശസ്ത്രക്രിയ വേണ്ടിവന്നു. എനിക്ക് ഒരു കണ്ണ് വെച്ച് കളിക്കാനാവും എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം, എന്നാല്‍ ഞാന്‍ അത് ചെയ്യില്ല, ഡിവില്ലിയേഴ്‌സ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബോക്‌സിന് പുറത്തെ ഗോള്‍ വേട്ട, യൂറോപ്പിലെ വമ്പന്‍ മെസി തന്നെ; 4 വര്‍ഷത്തെ കണക്ക്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ