'ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നു, എന്നിട്ടും ടീമിലെടുക്കുന്നില്ല'; നിരാശനാണെന്ന് പൃഥ്വി ഷാ

ഫിറ്റ്‌നസില്‍ ഞാന്‍ ഒരുപാട് ശ്രദ്ധ കൊടുത്തു. ഐപിഎല്ലിന് ശേഷം എന്റെ ശരീരഭാരം 7-8 കിലോഗ്രാം കുറച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതില്‍ പ്രതികരണവുമായി യുവതാരം പൃഥ്വി ഷാ. റണ്‍സ് കണ്ടെത്തിയിട്ടും ടീമിലേക്ക് പരിഗണിക്കാത്തതില്‍ താന്‍ നിരാശനാണെന്ന് പൃഥ്വി ഷാ പറയുന്നു. 

ഞാന്‍ നിരാശനാണ്. ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നു. ഒരുപാട് കഠിനാധ്വാനം ചെയ്യുന്നു. എന്നിട്ടും അവസരം ലഭിക്കുന്നില്ല. എങ്കിലും പ്രശ്‌നമില്ല. ഞാന്‍ തയ്യാറാണെന്ന് സെലക്ടര്‍മാര്‍ക്ക് തോന്നുമ്പോള്‍ അവര്‍ എന്നെ കളിപ്പിക്കട്ടെ. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കും, ഫിറ്റ്‌നസ് നിലനിര്‍ത്താനും, പൃഥ്വി പറയുന്നു. 

ശരീരഭാരം 7-8 കിലോഗ്രാം കുറച്ചു

ബാറ്റിങ്ങില്‍ ടെക്‌നിക്‌സില്‍ ഞാന്‍ വലിയ മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്നില്ല. എന്നാല്‍ ഫിറ്റ്‌നസില്‍ ഞാന്‍ ഒരുപാട് ശ്രദ്ധ കൊടുത്തു. ഐപിഎല്ലിന് ശേഷം എന്റെ ശരീരഭാരം 7-8 കിലോഗ്രാം കുറച്ചു. ഒരുപാട് ഓടി. മധുരവും ശീതളപാനിയങ്ങളും ഒഴിവാക്കി. എന്റെ മെനുവില്‍ നിന്ന് ചൈനീസ് ഭക്ഷണ വിഭവങ്ങള്‍ പാടെ ഇല്ലാതായി കഴിഞ്ഞു, പൃഥ്വി പറയുന്നു. 

ന്യൂസിലന്‍ഡ് എയ്ക്ക് എതിരായ ഇന്ത്യ എയുടെ ടീമില്‍ പൃഥ്വി ഷാ അംഗമായിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമിലേക്ക് പൃഥ്വിയെ പരിഗണിച്ചില്ല. സെപ്തംബിറില്‍ ദുലീപ് ട്രോഫിയില്‍ പൃഥ്വി തുടരെ രണ്ട് സെഞ്ചുറി നേടിയിരുന്നു. 

2018ലാണ് പൃഥ്വി ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. സെഞ്ചുറിയോടെയാണ് പൃഥ്വി വരവറിയിച്ചത്. എന്നാല്‍ 2020 ഡിസംബറിന് ശേഷം പൃഥ്വിക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് എത്താനായിട്ടില്ല. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ 2021 ജൂലൈയിലാണ് പൃഥ്വി അവസാനമായി കളിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com