ഓസീസിന് തിരിച്ചടി; ആദം സാംപയ്ക്ക് കോവിഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2022 04:18 PM  |  

Last Updated: 25th October 2022 04:18 PM  |   A+A-   |  

zampa

ഫോട്ടോ: ട്വിറ്റർ

 

സിഡ്‌നി: ടി20 ലോകകപ്പിലെ നിര്‍ണായക പോരിന് ഇറങ്ങുന്നതിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. ഓസീസ് ലെഗ്  സ്പിന്നര്‍ ആദം സാംപയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് നേരിയ ലക്ഷണങ്ങളാണുള്ളത്.

സാംപയ്ക്ക് പകരം ആഷ്ടന്‍ ആഗര്‍ ശ്രീലങ്കക്കെതിരായ പോരില്‍ അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്തി. കോവിഡ് സ്ഥിരീകരിച്ചെങ്കിലും താരത്തിന് ടീമില്‍ കളിക്കുന്നതിന് നിയമ പ്രശ്‌നങ്ങളൊന്നുമില്ല. ടീം ബസില്‍ അംഗങ്ങള്‍ക്കൊപ്പം പക്ഷേ യാത്ര ചെയ്യാന്‍ കഴിയില്ല. 

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഓസീസിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. മുന്നോട്ടുള്ള പ്രയാണത്തിന് നെറ്റ് റണ്‍റേറ്റും ബാധകമാണെന്നിരിക്കെ ഇന്ന് വലിയ മാര്‍ജിനില്‍ തന്നെ ആതിഥേയര്‍ക്ക് വിജയം അനിവാര്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഡികോക്കിന്റെ ഗ്ലൗസില്‍ പന്ത് തട്ടി, സിംബാബ്‌വെക്ക് 5 പെനാല്‍റ്റി റണ്‍സ്(വീഡിയോ) 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ