ഇനി ശ്രദ്ധ ടെസ്റ്റിലും ഏകദിനത്തിലും; ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുഷ്ഫിഖര്‍ റഹീം 

ബംഗ്ലാദേശ് വിക്കറ്റ് കീപ്പറും മുന്‍ വൈസ് ക്യാപ്റ്റനുമായിരുന്ന മുഷ്ഫിഖര്‍ റഹീം ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മുഷ്ഫിഖര്‍ റഹീം/ഫോട്ടോ: എഎഫ്പി
മുഷ്ഫിഖര്‍ റഹീം/ഫോട്ടോ: എഎഫ്പി

ധാക്ക: ബംഗ്ലാദേശ് വിക്കറ്റ് കീപ്പറും മുന്‍ വൈസ് ക്യാപ്റ്റനുമായിരുന്ന മുഷ്ഫിഖര്‍ റഹീം ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാണ് മുഷ്ഫിഖറിന്റെ ട്വന്റി20യില്‍ നിന്നുള്ള പിന്മാറ്റം. 

ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് ഗ്രൂപ്പ് ഘട്ടം കടക്കാതെ ബംഗ്ലാദേശ് പുറത്തായതിന് പിന്നാലെയാണ് മുഷ്ഫിഖര്‍ റഹീം ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 4, 1 എന്നിങ്ങനെയാണ് ഏഷ്യാ കപ്പില്‍ രണ്ട് കളിയില്‍ നിന്ന് മുഷ്ഫിഖര്‍ സ്‌കോര്‍ ചെയ്തത്. ഇതിനൊപ്പം കുശാല്‍ മെന്‍ഡിസിനെ പുറത്താക്കാനുള്ള നിര്‍ണായകമായ ക്യാച്ചും മുഷ്ഫിഖര്‍ നഷ്ടപ്പെടുത്തി. 

മോശം ഫോമിനെ തുടര്‍ന്ന് ട്വന്റി20 ലോകകപ്പിനുള്ള ബംഗ്ലാദേശ് സംഘത്തില്‍ നിന്ന് മുഷ്ഫിഖറിനെ ഒഴിവാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്വന്റി20 ലോകകപ്പിന് മുന്‍പ് ന്യൂസിലന്‍ഡ് പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ ത്രിരാഷ്ട്ര പരമ്പരയും ബംഗ്ലാദേശ് കളിക്കുന്നുണ്ട്. ഇതിനുള്ള ടീമിലും ഇടം നേടുക മുഷ്ഫിഖറിന് പ്രയാസമായിരുന്നു. 

ട്വന്റി20യില്‍ മൂന്ന് വര്‍ഷമായി മോശം ഫോമിലാണ് മുഷ്ഫിഖര്‍. 2019 നവംബറിന് ശേഷം രണ്ട് അര്‍ധ ശതകം മാത്രമാണ് ട്വന്റി20യില്‍ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പേരിലുള്ളത്. ബാറ്റിങ്ങിലെ മോശം പ്രകടനത്തിനൊപ്പം മുഷ്ഫിഖറിന്റെ വിക്കറ്റിന് പിന്നിലെ മികവും മങ്ങി. എന്നാല്‍ ട്വന്റി20യില്‍ പിന്നോട്ട് പോകുമ്പോഴും ടെസ്റ്റിലും ഏകദിനത്തിലും മികച്ച ശരാശരിയോടെയാണ് മുഷ്ഫിഖറിന്റെ കളി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com