ക്യാച്ചെടുക്കാൻ രണ്ട് പേർ; കൂട്ടിയിടിച്ച് പാക് താരങ്ങൾ; ഔട്ടിന് പകരം മണ്ടത്തരം എത്തിച്ചത് സിക്സിൽ! (വീഡിയോ)

അവസാന ഓവറുകളില്‍ രജപക്‌സയെ പുറത്താക്കാനുള്ള അവസരം പാകിസ്ഥാൻ താരങ്ങൾക്ക് ലഭിച്ചിരുന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ദുബായ്: ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയപ്പോൾ അതിന് പിന്നിൽ കരുത്തായി നിന്ന താരമാണ് ഭനുക രജപക്സ. പാകിസ്ഥാനെതിരെ ഫൈനലില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ മികച്ച സ്‌കോറിലേക്ക് നയിച്ചത് രജപക്‌സയായിരുന്നു. 45 പന്തുകള്‍ നേരിട്ട താരം പുറത്താവാതെ 71 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയുമുണ്ടായിരുന്നു. 

എന്നാല്‍ അവസാന ഓവറുകളില്‍ രജപക്‌സയെ പുറത്താക്കാനുള്ള അവസരം പാകിസ്ഥാൻ താരങ്ങൾക്ക് ലഭിച്ചിരുന്നു. ആദ്യം ഷദബ് ഖാന്‍ ക്യാച്ച് പാഴാക്കുകയായിരുന്നു. പിന്നാലെ ആസിഫ് അലിയും ഷദബും കൂട്ടിയിടിച്ച് മറ്റൊരു അവസരവും പാഴാക്കി. 19ാം ഓവറിന്റെ അവസാന പന്തിലാണ് ഇരുവരും കൂട്ടിയിടിക്കുന്നത്. 

മുഹമ്മദ് ഹസ്‌നൈനിന്റെ ഓഫ് കട്ടര്‍ രജപക്‌സ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്‌സടിക്കാന്‍ ശ്രമിച്ചു. അന്തരീക്ഷത്തില്‍ ഉയര്‍ന്ന പന്ത് ആസിഫിന്റെ കൈകളിലേക്ക്. അദ്ദേഹത്തിന് കൈയിലൊതുക്കാവുന്ന ക്യാച്ചായിരുന്നു അത്. 

എന്നാല്‍ ഷദബ് വന്ന് കൂട്ടിയിടച്ചോടെ ആസിഫിന് നിയന്ത്രണം നഷ്ടമായി. പന്ത് ബൗണ്ടറി ലൈനിനപ്പുറത്താണ് വീണത്. ശ്രീലങ്കയ്ക്ക് കിട്ടിയത് ആറ് റണ്‍സ്. ഇടിയില്‍ ഷദബിന് പരിക്കേറ്റിരുന്നു. പിന്നീട് ഫിസിയോ വന്ന് പരിശോധിച്ച ശേഷമാണ് അദ്ദേഹത്തിന് കളിക്കാനായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com