ഷഹീൻ അഫ്രീദി ഉൾപ്പെടെ അഞ്ച് പേസർമാർ; ഷാന്‍ മസൂദിന്റെ അമ്പരപ്പിക്കുന്ന വരവ്; ടി20 ലോകകപ്പിനുള്ള പാക് ടീം

ടോപ് ഓർ‍ഡർ ബാറ്റർ ഷാൻ മസൂദിനെ ടീമിലേക്ക് വിളിച്ചതാണ് അമ്പരപ്പിച്ച നീക്കം. 32 കാരനായ താരം ഇതുവരെയായി പാകിസ്ഥാന് വേണ്ടി ടി20 കളിച്ചിട്ടില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്ലാമബാദ്: ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ പേസര്‍ ഷഹീന്‍ അഫ്രീദി തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്ന് അഫ്രീദിക്ക് ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. ഫഖർ സമാനെ 15 അം​ഗ ടീമിലേക്ക് പരി​ഗണിച്ചില്ല. താരത്തെ സ്റ്റാൻഡ് ബൈ ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

അഞ്ച് പേസര്‍മാരുമായിട്ടാണ് പാകിസ്ഥാന്‍ വരുന്നത് ഷഹീന്‍ അഫ്രീദി, നഷീം ഷാ, മുഹമ്മ് വസിം, മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ് എന്നിവരാണ് ബാബര്‍ അസം നയിക്കുന്ന ടീമിലെ പേസര്‍മാര്‍. ഉസ്മാന്‍ ഖാദിര്‍, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ സ്പിന്‍ എറിയും. ബാബറിന് പുറമെ ബാറ്റര്‍മാരായി ആസിഫ് അലി, ഹൈദര്‍ അലി, ഖുഷ്ദില്‍ ഷാ, ഷാന്‍ മസൂദ്, മുഹമ്മദ് റിസ്‌വാന്‍ എന്നിവരും ടീമിലെത്തി. 

ടോപ് ഓർ‍ഡർ ബാറ്റർ ഷാൻ മസൂദിനെ ടീമിലേക്ക് വിളിച്ചതാണ് അമ്പരപ്പിച്ച നീക്കം. 32 കാരനായ താരം ഇതുവരെയായി പാകിസ്ഥാന് വേണ്ടി ടി20 കളിച്ചിട്ടില്ല. 25 ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് താരം പാക് ജേഴ്സിയിൽ കളിച്ചിട്ടുള്ളത്. 

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിനൊപ്പം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനേയും ന്യൂസിലന്‍ഡില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. 

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഷഹീന്‍ അഫ്രീദിയെ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലാണ് അദ്ദേഹം. അദ്ദേഹം അടുത്തമാസം 15ന് ഓസ്‌ട്രേലിയയില്‍ ടീമിനൊപ്പം ചേരും. അടുത്ത മാസം മുതല്‍ ഷഹീന് പന്തെറിഞ്ഞ് തുടങ്ങാന്‍ സാധിക്കും. ലോകകപ്പിനുള്ള ടീ തന്നെയാണ് ന്യൂസിലന്‍ഡില്‍ ത്രിരാഷ്ട്ര പരമ്പര കളിക്കുക.

ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം ജൂനിയര്‍, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com