പരമ്പര പിടിക്കാന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും; മൂന്നാം ട്വന്റി20 ഇന്ന്; കോഹ്‌ലിയില്‍ വീണ്ടും ആശങ്ക

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് എതിരെ കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു
രോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍/ഫോട്ടോ: എഎഫ്പി

ഹൈദരാബാദ്: ട്വന്റി20 പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്നിറങ്ങും. ഹൈദരാബാദിലാണ് പരമ്പരയിലെ മൂന്നാം ട്വന്റി20. ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം മറികടന്ന് ഓസ്‌ട്രേലിയ ജയം പിടിച്ചപ്പോള്‍ മഴയുടെ കളിയേയും അതിജീവിച്ചാണ് നാഗ്പൂരില്‍ ഇന്ത്യ ജയിച്ചു കയറിയത്. 

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് എതിരെ കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ട്വന്റി20യിലും കോഹ് ലിക്ക് തിളങ്ങാനായിട്ടില്ല. ഇത് ഇന്ത്യക്ക് ആശങ്കയാണ്.ആദ്യ ട്വന്റി20യില്‍ രണ്ട് റണ്‍സും. രണ്ടാമത്തേതില്‍ 11 റണ്‍സും എടുത്താണ് കോഹ് ലി മടങ്ങിയത്. ഹൈദരാബാദില്‍ താളം കണ്ടെത്തി കോഹ് ലി റണ്‍ ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

മാത്യു വെയ്ഡ് ഭീഷണി

മാത്യു വെയ്ഡ് ആണ് എതിര്‍ നിരയില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത്. ഇന്ത്യക്കെതിരെ 10 മത്സരങ്ങളില്‍ നിന്ന് 358 റണ്‍സ് ആണ് വെയ്ഡ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ആദ്യ രണ്ട് കളിയിലും വെയ്ഡിന്റെ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. രണ്ടാം ട്വന്റി20യില്‍ 20 പന്തില്‍ നിന്ന് 43 റണ്‍സ് ആണ് വെയ്ഡ് അടിച്ചെടുത്തത്. 

ഈ പരമ്പരയില്‍ ചെയ്‌സ് ചെയ്യുന്ന ടീമാണ് രണ്ട് ട്വന്റി20യിലും ജയം പിടിച്ചത്. ഇന്ന് ഇന്ത്യക്ക് ജയിക്കാനായാല്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ജയങ്ങള്‍ എന്ന നേട്ടത്തില്‍ ഇന്ത്യക്ക് പാകിസ്ഥാനെ മറികടക്കാനാവും. നിലവില്‍ ഒരു കലണ്ടര്‍ വര്‍ഷം 20 ജയങ്ങള്‍ എന്ന നേട്ടത്തില്‍ ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും പാകിസ്ഥാനും. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ബുമ്ര, ചഹല്‍

ഓസീസ് സാധ്യത ഇലവന്‍: ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, മാക്‌സ് വെല്‍, ടിം ഡേവിഡ്, മാത്യു വെയ്ഡ്, ഡാനിയല്‍ സംസ്, സീന്‍ അബോട്ട്, കമിന്‍സ്, ആദം സാംപ, ഹെയ്‌സല്‍വുഡ്‌

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com