ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ടി20 റാങ്കിങ്; ഇന്ത്യ ഒന്നാം സ്ഥാനത്ത്; പിന്തള്ളിയത് ഇംഗ്ലണ്ടിനെ

268 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി ഇന്ത്യ. ഇംഗ്ലണ്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. 

268 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഇംഗ്ലണ്ടുമായി ഏഴ് പോയിന്റിന്റെ വ്യത്യാസം. 261 പോയിന്റാണ് രണ്ടാമതുള്ള ഇംഗ്ലണ്ടിന്. ഇന്ത്യ ഓസ്‌ട്രേലിയയോട് വിജയിച്ചപ്പോള്‍ ഇംഗ്ലണ്ട് നേരിയ വ്യത്യാസത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതും റാങ്കിങ് കുതിപ്പില്‍ ഇന്ത്യക്ക് തുണയായി. മൂന്ന് റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ സ്വന്തമാക്കിയത്. 

ദക്ഷിണാഫ്രിക്കയാണ് മൂന്നാം റാങ്കില്‍. പാകിസ്ഥാന്‍ നാലാം സ്ഥാനത്തും ന്യൂസിലന്‍ഡ് അഞ്ചിലും ഓസ്‌ട്രേലിയ ആറിലും വെസ്റ്റ് ഇന്‍ഡീസ് ഏഴാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ത്യക്കെതിരായ തോല്‍വിയോടെ ആറാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് ഒരു റേറ്റിങ് പോയിന്റും നഷ്ടമായി. നിലവില്‍ 250 പോയിന്റുകളാണ് അവര്‍ക്കുള്ളത്. 

ഓസ്‌ട്രേലിയക്കെതിരായ അവസാന പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയം നേടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ റാങ്കിങിലെ മുന്നേറ്റം. ഇനി ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര. ഈ പരമ്പരയും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയാല്‍ ഒന്നാം റാങ്കുമായി ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിനായി വണ്ടി കയറാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com