വംശിയാധിക്ഷേപങ്ങള്‍ നിര്‍ത്തൂ, ബാനര്‍ ഉയര്‍ത്തി ബ്രസീല്‍; പിന്നാലെ റിച്ചാര്‍ലിസന് നേരെ പഴം എറിഞ്ഞ് ആരാധകര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 01:20 PM  |  

Last Updated: 28th September 2022 01:25 PM  |   A+A-   |  

recharlison

റിച്ചാര്‍ലിസന്‍/ഫോട്ടോ: ട്വിറ്റര്‍

 

ടുണീഷ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ ഗോള്‍ മഴയുമായാണ് ബ്രസീല്‍ ജയിച്ചു കയറിയത്. എന്നാല്‍ മത്സരത്തിന് ഇടയില്‍ ബ്രസീല്‍ മുന്നേറ്റ നിര താരം റിച്ചാര്‍ലിസന് നേരെ കാണികളുടെ ഭാഗത്ത് നിന്ന് വംശിയാധിക്ഷേപം നേരിട്ടു. 

ബ്രസീലിനായി രണ്ടാമത്തെ ഗോള്‍ സ്‌കോര്‍ ചെയ്തതിന് ശേഷം ആഘോഷിക്കുമ്പോഴാണ് താരത്തിന് നേര്‍ക്ക് പഴം എറിഞ്ഞത്. കിക്കോഫിന് മുന്‍പ് വംശിയധയ്ക്ക് എതിരായ ബാനര്‍ ബ്രസീല്‍ ടീം ഉയര്‍ത്തിയിരുന്നു. കറുത്ത വംശക്കാരായ ഞങ്ങളുടെ കളിക്കാര്‍ ഇല്ലെങ്കില്‍ ഞങ്ങളുടെ ഷര്‍ട്ടില്‍ താരങ്ങള്‍ ഉണ്ടാവില്ലെന്നാണ് ബാനറില്‍ ബ്രസില്‍ കുറിച്ചത്. 

വംശീയ അധിക്ഷേപങ്ങളില്‍ നിന്ന് പിന്മാറണം എന്ന് ടീം ആവശ്യപ്പെട്ട അതേ കളിയില്‍ തന്നെ തങ്ങളുടെ താരത്തിന് അധിക്ഷേപം നേരിട്ടു. ബ്ലാ ബ്ലാ ബ്ലാ എന്ന് പറഞ്ഞു പോവാതെ ഇവരെ ശിക്ഷിക്കു. അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങള്‍ തുടരും. എല്ലാ ദിവസവും എല്ലായിടത്തും തുടരും എന്നാണ് സംഭവത്തെ കുറിച്ച് റിച്ചാര്‍ലിസന്‍ ട്വിറ്ററില്‍ കുറിച്ചത്. 

ടുണീഷ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ 5 ഗോളിനാണ് ബ്രസീല്‍ ജയിച്ചു കയറിയത്. റാഫിഞ്ഞ ഇരട്ട ഗോള്‍ നേടി. റാഫിഞ്ഞയേയും റിച്ചാര്‍ലിസനേയും കൂടാതെ നെയ്മറും പെഡ്രോയും ബ്രസീലിനായി ഗോള്‍ നേടി.

ഈ വാർത്ത കൂടി വായിക്കൂ 

3 കളിയില്‍ നിന്ന് 9 ഗോള്‍; ജമൈക്കയ്ക്ക് എതിരെ വല കുലുക്കിയത് രണ്ട് വട്ടം; മിന്നും പ്രകടനം തുടര്‍ന്ന് മെസി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ