3 കളിയില്‍ നിന്ന് 9 ഗോള്‍; ജമൈക്കയ്ക്ക് എതിരെ വല കുലുക്കിയത് രണ്ട് വട്ടം; മിന്നും പ്രകടനം തുടര്‍ന്ന് മെസി

മെസിയുടെ ഇരട്ട ഗോള്‍ വന്നതോടെ ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന വീഴ്ത്തിയത്
ജമൈക്കയ്ക്ക് എതിരെ മെസിയുടെ മുന്നേറ്റം/ഫോട്ടോ: എഎഫ്പി
ജമൈക്കയ്ക്ക് എതിരെ മെസിയുടെ മുന്നേറ്റം/ഫോട്ടോ: എഎഫ്പി

ഹാരിസണ്‍: ജമൈക്കയ്ക്ക് എതിരായ സൗഹൃദ മത്സരത്തില്‍ 56ാം മിനിറ്റിലാണ് സൂപ്പര്‍ താരം ലയണല്‍ മെസിയെ അര്‍ജന്റൈന്‍ പരിശീലകന്‍ സ്‌കലോനി ഗ്രൗണ്ടിലേക്ക് ഇറക്കിയത്. എന്നാല്‍ മെസി കളിക്കളം വിട്ടത് രണ്ട് വട്ടം ഗോള്‍ വല കുലുക്കി. അര്‍ജന്റീനയുടെ കുപ്പായത്തിലെ നൂറാം ജയവും മെസി ഇവിടെ നേടി. 

86, 89 മിനിറ്റുകളിള്‍ മെസി അര്‍ജന്റീനയ്ക്കായി വല കുലുക്കി. ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഗോള്‍പോസ്റ്റിന്റെ വലത് മൂലയിലേക്ക് എത്തി. ഫ്രീകിക്കില്‍ നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍. മെസിയുടെ ഇരട്ട ഗോള്‍ വന്നതോടെ ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന വീഴ്ത്തിയത്. ഖത്തര്‍ ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ അര്‍ജന്റൈന്‍ കുപ്പായത്തിലും പിഎസ്ജിക്കായും മിന്നും ഫോമിലാണ് മെസിയുടെ കളി. 

അര്‍ജന്റീനക്ക് വേണ്ടി അവസാനം കളിച്ച 3 കളിയില്‍ നിന്ന് മെസി സ്‌കോര്‍ ചെയ്തത് 9 ഗോളുകള്‍. ജൂണില്‍ എസ്‌റ്റോണിയക്കെതിരെ 5 വട്ടമാണ് താരം വല കുലുക്കിയത്. ഹോണ്ടുറാസിന് എതിരെ സെപ്തംബര്‍ 24ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത 2 ഗോളും മെസിയില്‍ നിന്ന് വന്നു. 

ജമൈക്കയ്ക്ക് എതിരായ ഇരട്ട ഗോളോടെ രാജ്യാന്തര ഫുട്‌ബോളിലെ അര്‍ജന്റീനക്കായുള്ള ഗോള്‍ വേട്ട മെസി 90ലേക്ക് എത്തിച്ചു. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരമാണ് മെസി ഇപ്പോള്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com