'ലോകകപ്പില്‍ ഫ്രാന്‍സ്-ബ്രസീല്‍ ഫൈനല്‍'; ഗൂഗിളിന് പിണഞ്ഞത് വമ്പന്‍ അബദ്ധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 02:11 PM  |  

Last Updated: 27th September 2022 02:15 PM  |   A+A-   |  

neymar_brazil

ഫോട്ടോ: ട്വിറ്റർ

 

ത്തര്‍ ലോകകപ്പിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിത്തുന്നതിന് ഇടയില്‍ ഫൈനലിസ്റ്റുകളുടെ പേരും പറഞ്ഞ് ഗൂഗിള്‍. ബ്രസീല്‍-ഫ്രാന്‍സ് ഫൈനല്‍ എന്നാണ് ഗൂഗിള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ അബദ്ധം പിണഞ്ഞത് ആരാധകര്‍ ചൂണ്ടിക്കാണിച്ചതോടെ ഗൂഗിള്‍ സംഭവം തിരുത്തി. 

ലുസൈന്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനല്‍ മത്സരം. ലുസൈന്‍ സ്റ്റേഡിയത്തിലെ പ്രധാന പരിപാടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിലാണ് ബ്രസീല്‍-ഫ്രാന്‍സ് ഫൈനല്‍ എന്ന് രേഖപ്പെടുത്തിയിരുന്നത്. 

ഡിസംബര്‍ 18ന് ലുസൈന്‍ സ്റ്റേഡിയത്തില്‍ ബ്രസീല്‍-ഫ്രാന്‍സ് ഫൈനല്‍ എന്ന് കണ്ടതോടെ ആരാധകര്‍ ട്രോളുമായി നിറഞ്ഞു. ഇതോടെ ഫൈനല്‍ മത്സരം ഏതെല്ലാം ടീമുകള്‍ തമ്മിലാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നെഴുതിയാണ് ഗൂഗിളിന്റെ തിരുത്ത്. 

നവംബര്‍ 20നാണ് ഖത്തര്‍ ലോകകപ്പിന് തുടക്കമാവുന്നത്. ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ പോര്. തുടര്‍ ജയങ്ങളുമായി കുതിച്ചാണ് ബ്രസീല്‍ ഖത്തറിലേക്ക് എത്തുന്നത്. എന്നാല്‍ നിലവിലെ ലോക ചാമ്പ്യന്മാരുടെ യൂറോ കപ്പിലെ തിരിച്ചടിയും നേഷന്‍സ് ലീഗിലെ നിറം മങ്ങലും ഫ്രാന്‍സിന്റെ ആരാധകര്‍ക്ക് ആശങ്കയാവുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇനി നീമാന് എതിരെ കളിക്കില്ല'; ചെസിലെ 'വഞ്ചനാ വിവാദത്തില്‍' തുറന്നടിച്ച് മാഗ്നസ് കാള്‍സന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ