'ഇന്ത്യന്‍ ടീമിന്റെ പ്ലാനുകളില്‍ സഞ്ജുവും ഉണ്ട്'; സൗരവ് ഗാംഗുലിയുടെ പ്രതികരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 12:53 PM  |  

Last Updated: 29th September 2022 12:53 PM  |   A+A-   |  

sanju_samson_ganguly

സഞ്ജു സാംസണ്‍, സൗരവ് ഗാംഗുലി/ഫയല്‍ ഫോട്ടോ

 

തിരുവനന്തപുരം: ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെടുന്നതായി സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമില്‍ സഞ്ജു ഉണ്ടാവും എന്നും ഗാംഗുലി വ്യക്തമാക്കി. 

സഞ്ജു നന്നായാണ് കളിക്കുന്നത്. ഇന്ത്യക്ക് വേണ്ടി സഞ്ജു കളിച്ചു. ലോകകപ്പ് നഷ്ടമായന്നെ ഉള്ളു. ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ സഞ്ജു ഉണ്ട്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമിന്റെ ഭാഗമാണ് ഇപ്പോള്‍ സഞ്ജു. ഐപിഎല്‍ ഫ്രാഞ്ചൈസിക്ക് വേണ്ടിയും സഞ്ജു മികവ് കാണിക്കുന്നു. അവരുടെ ക്യാപ്റ്റനാണ് സഞ്ജു, ഗാംഗുലി പറഞ്ഞു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചിട്ടില്ല. സഞ്ജു പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിഖര്‍ ധവാന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തും. ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ സീനിയര്‍ താരങ്ങള്‍ക്ക് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കും. 

ഒക്ടോബര്‍ ആറിനാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. ലഖ്‌നൗവിലാണ് ആദ്യ ഏകദിനം. ഒക്ടോബര്‍ 9ന് റാഞ്ചിയിലും 11ന് ഡല്‍ഹിയിലുമാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍. നിലവില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ട്വന്റി20 പരമ്പര കളിക്കുന്ന ഇന്ത്യന്‍ സംഘം കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയം പിടിച്ച് പരമ്പരയില്‍ ലീഡ് നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 8 കോടി; വമ്പന്‍ പ്രതിഫലം വാരുന്നവരില്‍ കോഹ്‌ലി 14ാമത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ