ഇൻസ്റ്റയിൽ പരസ്പരം അൺഫോളോ ചെയ്ത് ​ഗാം​ഗുലിയും കോഹ്‌ലിയും; ഉടക്ക് പൂർണം?

​ഗാം​ഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനത്തുള്ളപ്പോഴായിരുന്നു കോഹ്‌ലി ഇന്ത്യൻ ക്രിക്കറ്റ് ടീം നായക സ്ഥാനം ഒഴിഞ്ഞത്. ഇതിനു പിന്നിൽ ​ഗാം​ഗുലിയാണെന്നു ആരോപണം അക്കാലത്തു തന്നെ ഉയർന്നു
ഗാം​ഗുലി, കോഹ്‌ലി/ ട്വിറ്റർ
ഗാം​ഗുലി, കോഹ്‌ലി/ ട്വിറ്റർ

ബം​ഗളൂരു: മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ​ഗാം​ഗുലിയും ഇന്ത്യൻ ക്രിക്കറ്റിന്റെ പോസ്റ്റർ ബോയ് വിരാട് കോഹ്‌ലിയും തമ്മിലുള്ള ശീത സമരത്തിലേക്ക് മറ്റൊരു സംഭവം കൂടി. കഴിഞ്ഞ ദിവസം ഡൽഹി- ആർസിബി മത്സരത്തിനിടെ കോഹ്‌ലി ​ഗാം​ഗുലിയെ തുറിച്ചു നോക്കിയതും മത്സര ശേഷം ​ഗാം​ഗുലി കോഹ്‌ലിക്ക് കൈ കൊടുക്കാതെ ഒഴിഞ്ഞു മാറിയതും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇരുവരും തമ്മിൽ ഇപ്പോഴും പിണക്കത്തിൽ തന്നെയാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നതായി ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. 

ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് ​ഗാം​ഗുലിയെ അൺ ഫോളോ ചെയ്തിരിക്കുകയാണ് കോഹ്‌ലി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ​ഗാം​ഗുലി തിരിച്ചും അൺഫോളോ ചെയതിട്ടുണ്ട്. ഇരുവരും തമിലുള്ള അകൽച്ചയുടെ ദൂരവും വ്യാപ്തിയും കൂട്ടും ഈ നടപടിയെന്ന് ആരാധകർ പറയുന്നു. 

​ഗാം​ഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനത്തുള്ളപ്പോഴായിരുന്നു കോഹ്‌ലി ഇന്ത്യൻ ക്രിക്കറ്റ് ടീം നായക സ്ഥാനം ഒഴിഞ്ഞത്. ഇതിനു പിന്നിൽ ​ഗാം​ഗുലിയാണെന്നു ആരോപണം അക്കാലത്തു തന്നെ ഉയർന്നു. പിന്നീട് ​ഗാം​ഗുലി ആ സ്ഥാനത്തു നിന്ന് മാറി നിലവിൽ അദ്ദേഹം ഡൽഹി ക്യാപിറ്റൽസിന്റെ ‍ടീം ഡയറക്ടറാണ്. ആർസിബിക്കെതിരെ കഴിഞ്ഞ ദിവസം ഡൽ​ഹി കളിച്ചിരുന്നു. ഇതിനിടെയാണ് തുറിച്ചു നോട്ടവും കൈ കൊടുക്കാതെയുള്ള പിരിയലുമുണ്ടായത്. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് അൺ ഫോളോ റിപ്പോർട്ടുകളും വരുന്നത്. 

മുഹമ്മദ് സിറാജിന്റെ പന്തില്‍ അമാന്‍ ഹക്കിം ഖാനെ ഒരു ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയതിന് പിന്നാലെ ഡീപ്പിലെ തന്റെ പൊസിഷനിലേക്ക് തിരികെ നടക്കുമ്പോള്‍ ഡഗൗട്ടില്‍ ഇരിക്കുന്ന ഗാംഗുലിയെ തുറിച്ചു നോക്കുന്ന കോഹ്‌ലിയുടെ വീഡിയോയാണ് വൈറലായത്. ഇതിനു പുറമെ മത്സര ശേഷം ഇരു ടീമുകളും തമ്മില്‍ ഹസ്താദനം ചെയ്യ്ത് മുന്നോട്ടു പോകുന്നതിനിടെ ഗാംഗുലി കോഹ്‌ലിക്ക് കൈ കൊടുക്കാതെ മാറി പോകുന്നതാണ് മറ്റൊരു വീഡിയോ. ഇതും വൈറലായി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com