അപ്രതീക്ഷിത താരങ്ങള്‍ക്കും വിളി; ലോകകപ്പിനുള്ള ഓസീസ് പ്രാഥമിക ടീമിനെ തെരഞ്ഞെടുത്തു

ഏകദിന ക്രിക്കറ്റില്‍ ലോകത്ത് ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയന്‍ ടീം/ ഫയല്‍
ഓസ്‌ട്രേലിയന്‍ ടീം/ ഫയല്‍

മെല്‍ബണ്‍: ഈ വര്‍ഷം നടക്കുന്ന ഐസിസി ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിലേക്ക് പരിഗണിക്കുന്നവരുടെ പ്രാഥമിക സ്‌ക്വാഡിനെ തെരഞ്ഞെടുത്തു. 18 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്. അപ്രതീക്ഷിതമായി രണ്ടു പുതുമുഖ താരങ്ങളും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. 

ലെഗ് സ്പിന്നല്‍ തന്‍വീര്‍ സന്‍ഖ, ഓള്‍റൗണ്ടര്‍ ആരോണ്‍ ഹാര്‍ഡി എന്നിവരാണ് അപ്രതീക്ഷിതമായി ടീമില്‍ ഇടംനേടിയത്. അതേസമയം ടെസ്റ്റ് താരം മാര്‍നസ് ലബുഷെയ്ന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു. 

18 അംഗ ടീം ഇവരാണ്: പാറ്റ് കമ്മിന്‍സ് ( ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, അലക്‌സ് കാരി, നതാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, തന്‍വീര്‍ സന്‍ഖ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍കസ് സ്‌റ്റോയ്‌നിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ. 

ഏകദിന ക്രിക്കറ്റില്‍ ലോകത്ത് ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ഓസ്‌ട്രേലിയ. ഏഴു തവണയാണ് ഓസീസ് ലോകകപ്പ് ഫൈനലില്‍ കളിച്ചത്. അഞ്ചു തവണ കിരീടം നേടി. 1987, 1999, 2003, 2007, 2015 എന്നീ ലോകകപ്പുകളാണ് ഓസീസ് കരസ്ഥമാക്കിയത്. തുടര്‍ച്ചയായി മൂന്നു ലോകകിരീടം നേടിയ ഏക ടീമും ഓസ്‌ട്രേലിയയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com