ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'സൂപ്പര്‍ സണ്‍ഡെ'- പരമ്പര നേടാന്‍ ഇന്ത്യയും വിന്‍ഡീസും, ഹര്‍ദികും സംഘവും ആദ്യം ബാറ്റ് ചെയ്യും

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. അവസാന രണ്ട് പോരിലും ജയിച്ച സംഘത്തില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്
Published on

ലൗഡര്‍ഹില്‍: ടി20 പരമ്പരയും സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. ഈ പരമ്പരയെങ്കിലും നേടണമെന്ന വാശിയില്‍ വെസ്റ്റ് ഇന്‍ഡീസ്. അഞ്ചാം പോരാട്ടം അല്‍പ്പ സമയത്തിനകം. 

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. അവസാന രണ്ട് പോരിലും ജയിച്ച സംഘത്തില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഒബെദ് മക്കോയ്ക്കു പകരം അല്‍സാരി ജോസഫും ഒഡീന്‍ സ്മിത്തിനു പകരം റോസ്റ്റന്‍ ചെയ്‌സും ടീമില്‍ ഇടം കണ്ടു. 

അവസാന രണ്ട് മത്സരങ്ങളിലും വന്‍ ജയം സ്വന്തമാക്കിയാണ് രണ്ട് മത്സരം തോറ്റ പരമ്പരയില്‍ ഇന്ത്യ മടങ്ങിയെത്തിയത്. പരമ്പര 2-2നു സമനിലയില്‍ നില്‍ക്കുന്നതിനാല്‍ ഈ പോരാട്ടം ഗ്രാന്‍ഡ് ഫിനാലെയാണ്. 

ടെസ്റ്റ്, ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും നേടി മടങ്ങാനാണ് ഇന്ത്യ ഇറങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com