പാഴാക്കാന്‍ സമയം ഇല്ല, മുന്നില്‍ അഗ്നിപരീക്ഷ; 'ഓസീസ് ടെസ്റ്റ്'- ഒരുക്കം തുടങ്ങി ഇന്ത്യ

മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാര, പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവര്‍ ബാറ്റിങ് പരിശീലനത്തിന് ഇറങ്ങി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘം നാഗ്പുരില്‍. ഈ മാസം ഓന്‍പതിനാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. നഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുക. 

നാഗ്പുരിലെത്തിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ പരിശീനവും ആരംഭിച്ചു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാര, പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവര്‍ ബാറ്റിങ് പരിശീലനത്തിന് ഇറങ്ങി. 

സമീപ കാലത്ത് ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണ്. ഓസ്‌ട്രേലിയയില്‍ രണ്ടെണ്ണമുള്‍പ്പെടെ മൂന്ന് പരമ്പര നേട്ടമാണ് ഓസീസിനെതിരെ 2014-15 സീസണിന് ശേഷം ഇന്ത്യ സ്വന്തമാക്കിയത്. ഈ റെക്കോര്‍ഡ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഒപ്പം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്‌നവും ഇന്ത്യക്ക് മുന്നിലുണ്ട്. 

ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഓസ്‌ട്രേലിയ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര കളിച്ചിട്ട്. അതുകൊണ്ടു തന്നെ അവര്‍ക്കും പരമ്പര നിര്‍ണായകമാണ്. 

കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ അഭാവത്തിലാണ് ഇന്ത്യ. സമീപ കാലത്ത് ടെസ്റ്റ് മത്സരങ്ങളില്‍ താരത്തിന്റെ മധ്യനിരയിലെ സാന്നിധ്യം ഇന്ത്യക്ക് കരുത്തായിരുന്നു. ഓള്‍ റൗണ്ടര്‍ ജഡേജയുടെ മടങ്ങി വരവ് ഇന്ത്യക്ക് ആശ്വാസമാകുന്ന കാര്യമാണ്. രഞ്ജിയില്‍ കളിക്കാനിറങ്ങി താരം സൗരാഷ്ട്രയ്ക്കായി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയിരുന്നു. ഈ മികവ് ഓസീസിനെതിരെയും താരം തുടരുമെന്ന പ്രതീക്ഷയും ടീമിനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com