ആ പന്തുകള്‍ വെല്ലുവിളി; 'ഡ്യൂപ്ലിക്കേറ്റ്' അശ്വിനെ ഇറക്കി ഓസ്‌ട്രേലിയ

വലം കൈയന്‍ ഓഫ് ബ്രെയ്ക്ക് ബൗളറായ പിതിയയുടെ ബൗളിങ് അശ്വിനുമായി ഏറെ സാമ്യമുള്ളതാണ്
മഹേഷ് പിതിയ, ആർ അശ്വിൻ/ ട്വിറ്റർ
മഹേഷ് പിതിയ, ആർ അശ്വിൻ/ ട്വിറ്റർ

ബംഗളൂരു: ഇന്ത്യന്‍ മണ്ണില്‍ കളിക്കാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീം നിലവിലെ ഇന്ത്യന്‍ സംഘത്തില്‍ ഭയപ്പെടുന്നത് ഏത് ബൗളറെയാണ്. രവിചന്ദ്രന്‍ അശ്വിന്‍ തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് ഓസ്‌ട്രേലിയന്‍ ടീം കരുതുന്നത്. പരിശീല മത്സരങ്ങളടക്കം ഒഴിവാക്കി ടീം ബംഗളൂരുവില്‍ പരിശീലനം തുടങ്ങി. അശ്വിന്റെ വെല്ലുവിളി മറികടക്കാനുള്ള ഒരുക്കത്തിലാണ് ഓസീസ്. 

ഇതിന്റെ ഭാഗമായി നെറ്റ്‌സില്‍ പന്തെറിയാന്‍ ഓസ്‌ട്രേലിയ ഒരു താരത്തെ രംഗത്തിറക്കി. ബറോഡ താരമായ 21 വയസുള്ള മഹേഷ് പിതിയ എന്ന ബൗളറെയാണ് നെറ്റ്‌സില്‍ പന്തെറിയാന്‍ ഓസീസ് ഇറക്കിയത്. വലം കൈയന്‍ ഓഫ് ബ്രെയ്ക്ക് ബൗളറായ പിതിയയുടെ ബൗളിങ് അശ്വിനുമായി ഏറെ സാമ്യമുള്ളതാണ്. ഇതോടെയാണ് താരത്തെ ഓസീസ് ടീം പൊക്കിയത്. 

പിതിയയുടെ ബൗളിങ് ഫൂട്ടേജ് സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടതോടെയാണ് ഓസ്‌ട്രേലിയന്‍ പരിശീലക സംഘം താരത്തെ നെറ്റ്‌സില്‍ പന്തെറിയാന്‍ ക്ഷണിച്ചത്. അശ്വിന്റെ ബൗളിങുമായി ഏറെ സാമ്യമുണ്ടെന്ന് കണ്ടതോടെ നാല് ദിവസത്തെ പരിശീലന ക്യാമ്പിലേക്ക് താരത്തെ ഓസീസ് ടീം എത്തിക്കുകയായിരുന്നു. 

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഓസ്‌ട്രേലിയ, ഇന്ത്യന്‍ മണ്ണില്‍ തങ്ങള്‍ക്ക് അതിന് തടസം നില്‍ക്കാന്‍ പോകുന്ന താരം അശ്വിനാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. ടെസ്റ്റിനായി ഇന്ത്യ ഒരുക്കുന്ന പിച്ചുകള്‍ക്ക് സമാനമായ പിച്ചുകള്‍ ഒരുക്കി മഹേഷ് പിതിയയെ നേരിട്ടാണ് ടീമിന്റെ പരിശീലനം. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബറോഡയ്ക്കായി അരങ്ങേറിയത്. അശ്വിനാണ് തന്റെ പ്രചോദനമെന്ന് വിശ്വസിക്കുന്ന താരം എന്നെങ്കിലും ഒരിക്കല്‍ ഇന്ത്യന്‍ താരത്തെ നേരില്‍ കാണാമെന്ന പ്രതീക്ഷയിലുമാണ്. ഒരിക്കല്‍ അശ്വിനെ പോലെ ഇന്ത്യക്കായി കളിക്കാമെന്ന പ്രതീക്ഷയും യുവ താരത്തിനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com