സന്തോഷ് ട്രോഫി സെമി കാണാൻ ജയം വേണം; കേരളത്തിന് നിർണായകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 10:44 AM  |  

Last Updated: 19th February 2023 10:44 AM  |   A+A-   |  

kerala_

കേരളം- ഒ‍ഡിഷ മത്സരത്തിൽ നിന്ന്

 

ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്ബോൾ പോരിൽ കേരളത്തിന് ഇന്ന് നിർണായക പോരാട്ടം. ഫൈനൽ റൗണ്ടിലെ അവസാന പോരാട്ടത്തിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. ഇന്ന് ജയിച്ചാൽ മാത്രമേ കേരളത്തിന് സെമി പ്രതീക്ഷയുള്ളു. 

പത്ത് പോയിന്റുമായി പഞ്ചാബാണ് ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. നാല് കളികളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി കേരളം മൂന്നാം സ്ഥാനത്താണ്. ഏഴ് പോയിന്റുകളാണ് കേരളത്തിന്. എട്ട് പോയിന്റുമായി കർണാടക കേരളത്തിന് ഭീഷണിയായി നിൽക്കുന്നു. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയാൽ മാത്രമേ കേരളത്തിന് നോക്കൗട്ടിലേക്ക് കടക്കാൻ സാധിക്കു. 

കേരളം സമനില വഴങ്ങിയാൽ രണ്ടാമതുള്ള കർണാടക പഞ്ചാബിനൊപ്പം സെമിയിലെത്തും. രണ്ടാം മത്സരത്തിൽ കേരളത്തെ തോൽപിച്ചതിന്റെ ആനുകൂല്യമാണു കർണാടകയെ തുണയ്ക്കുക. ഗ്രൂപ്പിൽ ഒരു കളിയും ജയിക്കാത്ത ഗോവയും മഹാരാഷ്ട്രയും ഇതിനകം പുറത്തായിക്കഴിഞ്ഞു.

ഒഡിഷയെ പെനൽറ്റി ഗോളിൽ തോൽപിച്ച ടീമിൽ മാറ്റങ്ങളോടെയാണു പഞ്ചാബിനെതിരെ കേരളം ഇറങ്ങുക. മികച്ച ക്ലിയറിങ്, ടാക്ലിങ്ങുകളുമായി കളം നിറയുന്ന ഷിനു റെയ്മോൻ– എം മനോജ് സഖ്യം പ്രതിരോധത്തിൽ തുടരും. വിങ് ബാക്കുകളായി മുഹമ്മദ് സാലിമും ബെൽജിൻ ബോൾസ്റ്ററും. 

അതേസമയം ബെൽജിന് പരിക്കിന്റെ ആശങ്കകൾ നിൽക്കുന്നതിനാൽ പരിചയസമ്പന്നനായ ജി സഞ്ജുവിനെ ആദ്യ ഇലവനിൽ ഇറക്കിയേക്കും. പരിക്ക് മാറി മധ്യനിരയിലേക്ക് ഗിഫ്റ്റി ഗ്രേഷ്യസ് എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കഷ്ടം തന്നെ ചെൽസി... കഷ്ടം തന്നെ! ലീ​ഗിലെ അവസാന സ്ഥാനക്കാരോടും ദയനീയ തോൽവി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ