

ന്യൂഡല്‍ഹി: മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുമായി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ സൗഹൃദം ദൃഢമാണ്. കളത്തിനകത്തും പുറത്തും അത് സുപരിചിതവുമാണ്. ഇപ്പോഴിതാ ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുകയാണ് കോഹ്‌ലി.
പ്രയാസകരമായ സമയങ്ങളിലൂടെ കടന്നു പോകുമ്പോഴെല്ലാം തന്നെ അനുഭാവപൂര്‍വം പരിഗണിച്ച ഏക വ്യക്തി ധോനിയാണെന്ന് കോഹ്‌ലി പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പോഡ്കാസ്റ്റ് സീസണ്‍ 2വിലാണ് കോഹ്‌ലി ധോനിയെ പരാമര്‍ശിച്ചത്.
11 വര്‍ഷത്തോളമാണ് ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്. 2008 മുതല്‍ 2019 വരെ.
'കരിയറിലെ വളരെ വെല്ലുവിളികള്‍ നിറഞ്ഞ നിരവധി ഘട്ടങ്ങളെ ഞാന്‍ അതിജീവിച്ചിട്ടുണ്ട്. ആ വിഷമ ഘട്ടങ്ങളെ ഏറ്റവും അടുത്തു നിന്നു കണ്ടത് അനുഷ്‌കയാണ്. ആ സമയത്ത് അനുഷ്‌ക ഒരു വലിയ ശക്തിയായിരുന്നു. എന്റെ കുടുംബവും ബാല്യകാലത്തെ പരിശീകനും എന്നെ മനസിലാക്കി. അതു കഴിഞ്ഞാല്‍ പിന്നെ എന്റെ വിഷമ ഘട്ടത്തില്‍ എനിക്കൊപ്പം നിന്ന ഏക വ്യക്തിയാണ് മഹേന്ദ്ര സിങ് ധോനി.'
'വളരെ അപൂര്‍വമായി മാത്രമേ ധോനി നിങ്ങള്‍ക്ക് പിടി തരുള്ളു. നാം വെറുതെയിരിക്കുന്ന സമയത്ത് ധോനിയെ വിളിച്ചാല്‍ ചിലപ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തെന്ന് വരില്ല. കാരണം അദ്ദേഹം ഫോണില്‍ നോക്കിയിട്ടു പോലും ഉണ്ടാകില്ല. ഇടയ്ക്ക് രണ്ട് തവണ മാത്രം അദ്ദേഹം തിരികെ വിളിച്ചു. നിങ്ങള്‍ വളരെ കരുത്തുള്ള ആളായി കാണുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങള്‍ എങ്ങനെയിരിക്കുന്നെന്ന് ചോദിക്കാന്‍ മറക്കുമെന്ന് ധോനി ഒരു തവണ വിളിച്ചപ്പോള്‍ പറഞ്ഞു.'
'അദ്ദേഹത്തിന്റെ ആ വാക്കുകള്‍ എന്നെ ബാധിച്ചു. കാരണം ഞാന്‍ മാനസികമായി ഏറെ കരുത്തുള്ള ആളാണെന്നും ഏത് സാഹചര്യവും തരണം ചെയ്യാന്‍ കെല്‍പ്പുണ്ടെന്നും ഞാന്‍ കരുതിയിരുന്നു. ചിലപ്പോള്‍ അത് പാളിപ്പോകാം. അപ്പോള്‍ മനുഷ്യനെന്ന നിലയില്‍ നിങ്ങളെ രണ്ടടി പിന്നിലേക്ക് വലിക്കും.'
'ഈ ഘട്ടത്തില്‍ പരിചയ സമ്പത്തുള്ള ഒരാള്‍ക്ക് കാര്യങ്ങള്‍ വേഗം പിടികിട്ടും. അവരെപ്പോലെ ശക്തരായ വ്യക്തികളായ അവരെ സംബന്ധിച്ച് മറ്റുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എളുപ്പം സാധിക്കും. കാര്യങ്ങള്‍ എന്താണ് നടക്കാന്‍ പോകുന്നത് എന്ന് കൃത്യമായി ധോനിക്ക് അറിയാം. കാരണം അദ്ദേഹം ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോയവരാണ്.'
'വിഷമ ഘട്ടത്തില്‍ ഞാന്‍ അനുഭവിക്കുന്നതെന്താണെന്ന് അതുകൊണ്ടു തന്നെ ധോനിക്ക് എളുപ്പം പിടികിട്ടി. അനുഭവത്തിന്റെ പുറത്തെ അനുകമ്പയാണ് അദ്ദേഹം എന്നോട് കാണിച്ചത്'- കോഹ്‌ലി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates