4 മിനിറ്റ് 17 സെക്കന്‍ഡ് മത്സരം നിര്‍ത്തിവച്ചു; ഗ്രൗണ്ടില്‍ കളിപ്പാട്ട പെരുമഴ; ആ കുഞ്ഞുങ്ങള്‍ സന്തോഷിക്കട്ടെ; ഹൃദ്യം (വീഡിയോ)

ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം കിട്ടാന്‍ വേണ്ടി മത്സരം കാണാന്‍ എത്തിയ ആരാധകര്‍ കളിപ്പാട്ടങ്ങളുമായാണ് സ്റ്റേഡിയത്തിലെത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്താംബുള്‍: തുര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ബെസിക്റ്റസ്- അന്റല്യസ്‌പോര്‍ മത്സരം ഹൃദയം കീഴടക്കുന്ന ഒരു രംഗത്തിന് സാക്ഷിയായി. തുര്‍ക്കി ഭൂകമ്പത്തിന്റെ കെടുതികളില്‍ കഷ്ടപ്പെടുകയാണ്. ലക്ഷക്കണക്കിന് പേരാണ് ദുരിതമനുഭവിക്കുന്നത്. ഹതാശരായ മനുഷ്യരുടെ കൂട്ടത്തില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളും ദുരന്തത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങി. 

ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം കിട്ടാന്‍ വേണ്ടി മത്സരം കാണാന്‍ എത്തിയ ആരാധകര്‍ കളിപ്പാട്ടങ്ങളുമായാണ് സ്റ്റേഡിയത്തിലെത്തിയത്. പോരാട്ടം പുരോഗമിക്കവേ നാല് മിനിറ്റും 17 സെക്കന്‍ഡും മത്സരം നിര്‍ത്തി വച്ചപ്പോള്‍ ഗ്രൗണ്ടിലേക്ക് വന്ന് വീണത് ലക്ഷണക്കണക്കിന് കളിപ്പാട്ടങ്ങള്‍. 

ഫെബ്രുവരി ആറിന് നാല് മിനിറ്റും 17 സെക്കന്‍ഡുമാണ് ആദ്യ ഭൂകമ്പം അനുഭവപ്പെട്ടത്. ഇത് സൂചിപ്പിച്ചായിരുന്നു ഇത്രയും സമയം മത്സരം നിര്‍ത്തി വച്ചത്. അപ്പോഴാണ് കളിപ്പാട്ടങ്ങള്‍ ഗ്രൗണ്ടിലേക്ക് എറിഞ്ഞ് ആരാധകര്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം തങ്ങളുമുണ്ടെന്ന് പ്രഖ്യാപിച്ചത്. ഇതിനൊപ്പം കുഞ്ഞു തൊപ്പികളും ഷാളുകളുമൊക്കെ ഗ്രൗണ്ടില്‍ വന്നു വീണു. ഇതെല്ലാം ഭൂകമ്പത്തില്‍ കെടുതികളനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കും. 

ബസിക്റ്റസ് ആരാധകരാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഈ കളിപ്പാട്ടം എന്റെ സുഹൃത്താണ് എന്നായിരുന്നു ഈ പരിപാടിക്ക് ആരാധകര്‍ നല്‍കിയ പേര്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com