പരിഹാസം, കുപ്പിയേറ്; ബ്രസീൽ സൂപ്പർ താരത്തിന് നേരെ വംശീയ അധിക്ഷേപം; ലാ ലി​ഗ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണം (വീഡിയോ)

വംശീയാധിക്ഷേപം നിരന്തരം ഏൽക്കേണ്ടി വരുന്നത് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിരിക്കുകയാണ് റയലിന്റെ ബ്രസീൽ സൂപ്പർ താരം വിനിഷ്യസ് ജൂനിയർ
വിനിഷ്യസ് ജൂനിയർ/ ഫോട്ടോ: എഎഫ്പി
വിനിഷ്യസ് ജൂനിയർ/ ഫോട്ടോ: എഎഫ്പി

മാഡ്രിഡ്: ഫുട്ബോൾ ലോകത്തെ വംശീയാധിക്ഷേപ വാർത്തകൾ പുത്തരിയല്ല. കറുത്ത വർ​ഗക്കാരായ താരങ്ങളിൽ പലരും യൂറോപ്യൻ ലീ​ഗുകളിൽ കളിക്കാനിറങ്ങുമ്പോൾ അധിക്ഷേപങ്ങൾക്ക് നിരന്തരം ഇരകളാകാറുണ്ട്. എത്രയൊക്കെ ബോധവത്കരിക്കാൻ ശ്രമിച്ചിട്ടും അതിന് ഒരു മാറ്റവുമില്ല. താരങ്ങളിൽ പലരും ആരാധകരുടെ വംശീയ അധിക്ഷേപത്തിന് ഇരകളാകുന്നത് തുടരുകയാണ്. 

വംശീയാധിക്ഷേപം നിരന്തരം ഏൽക്കേണ്ടി വരുന്നത് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിരിക്കുകയാണ് റയലിന്റെ ബ്രസീൽ സൂപ്പർ താരം വിനിഷ്യസ് ജൂനിയർ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ലാ ലി​ഗ അധികൃതർ ഒന്നും ചെയ്യാതെ നിശ്ബ​ദരായി നിൽക്കുകയാണെന്ന് താരം തുറന്നടിച്ചു. 

കഴിഞ്ഞ ദിവസം സ്പാനിഷ് ലാ ലി​ഗയിൽ നടന്ന റയൽ മാഡ്രിഡ്- റയൽ വല്ലാഡോളിഡ് മത്സരത്തിനിടെ വിനിഷ്യസ് ജൂനിയർ വംശീയാധിക്ഷേപം നേരിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താരം തുറന്നടിച്ചത്. 

റയൽ വല്ലാഡോളിഡിനെതിരെ അവരുടെ മൈതാനത്ത് നടന്ന മത്സരത്തിനിടെയാണ് വിനിഷ്യസിനു നേരെ അധിക്ഷേപമുണ്ടായത്. കുരങ്ങനെന്ന് വിളിച്ച് കാണികൾ വിനിഷ്യസിനെ പരിഹസിക്കുകയും കുപ്പി ഉൾപ്പെടെയുള്ള വസ്തുക്കൾ വലിച്ചെറിയുകയും ചെയ്തു.

സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും കാണികളെ നിലയ്ക്കു നിർത്താനോ വംശീയാധിക്ഷേപം തടയാനോ ലാ ലിഗ  നടപടിയെടുക്കുന്നില്ലെന്നാണ് താരം ആരോപിച്ചത്. വിനിഷ്യസിനെ നേരേയുണ്ടായ നടപടികളെ അപലപിച്ച ലാ ലിഗ അധികൃതർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തങ്ങൾ പ്രതി‍ജ്ഞാബദ്ധരാണെന്നു ആവർത്തിക്കുകയാണ് ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com