മെസിയും സൗദിയിലേക്ക്? റെക്കോര്‍ഡ് തുകയില്‍ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ 

കരാര്‍ 2024 വരെ നീട്ടാനുള്ള ഓഫര്‍ മെസിക്ക് മുന്‍പില്‍ പിഎസ്ജി വെച്ചതായാണ് വിവരം
ഫോട്ടോ: എഎഫ്പി(ഫയല്‍)
ഫോട്ടോ: എഎഫ്പി(ഫയല്‍)

റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിയും സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബായ അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. 

മെസി എന്ന് എഴുതിയ അല്‍ ഹിലാലിന്റെ പത്താം നമ്പര്‍ ജഴ്‌സി ക്ലബിന്റെ ജഴ്‌സി സ്റ്റോറുകളില്‍ വില്‍പ്പനയ്ക്ക് എത്തി. അല്‍ നസറും അല്‍ ഹിലാലും തമ്മിലുള്ള വൈര്യത്തിന് ഇടയില്‍ മെസിയുടെ ജഴ്‌സി എത്തിയത് ട്രാന്‍സ്ഫര്‍ സാധ്യതകള്‍ കൂട്ടുന്നു. മെസിയുമായി അല്‍ ഹിലാല്‍ കരാര്‍ സംബന്ധിച്ച ധാരണയില്‍ എത്തിയതായാണ് ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്‍പില്‍ വെച്ചിരിക്കുന്നതെന്നാണ് സൂചന. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിലെത്തിയതോടെയാണ് മെസിയെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ അല്‍ ഹിലാല്‍ കടുപ്പിച്ചത്. എന്നാല്‍ മെസിയും അല്‍ ഹിലാല്‍ ക്ലബും ഇതുവരെ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

കരാര്‍ 2024 വരെ നീട്ടാനുള്ള ഓഫര്‍

ലോകകപ്പ് ജയം ആഘോഷിച്ചതിന് ശേഷം മെസി ഇന്നാണ് പാരിസിലേക്ക് തിരിച്ചെത്തിയത്. ഉടനെ തന്നെ താരം പിഎസ്ജിയില്‍ പരിശീലനം ആരംഭിക്കും. അടുത്ത സമ്മറില്‍ മെസി ഫ്രീ ഏജന്റാവും. കരാര്‍ 2024 വരെ നീട്ടാനുള്ള ഓഫര്‍ മെസിക്ക് മുന്‍പില്‍ പിഎസ്ജി വെച്ചതായാണ് വിവരം. എംഎല്‍എസ് ക്ലബായ ഇന്റര്‍ മിയാമിയിലേക്ക് മെസി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പല ഘട്ടങ്ങളില്‍ ശക്തമായി ഉയര്‍ന്നിരുന്നു. 

2025 വരെയാണ് ക്രിസ്റ്റ്യാനോയും അല്‍ നസറും തമ്മില്‍ കരാറുള്ളത്. പ്രതിവര്‍ഷം 1000 കോടി രൂപയോളമാണ് ക്രിസ്റ്റിയാനോയ്ക്ക് പ്രതിഫലമായി ലഭിക്കുക. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ ന്യൂകാസിലിന് കഴിഞ്ഞാല്‍ ക്രിസ്റ്റിയാനോ അല്‍ നസറില്‍ നിന്ന് ന്യൂകാസിലിലേക്ക് എത്തിയേക്കും എന്നും സൂചനയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com