മിസോറാമിനെയും തകര്‍ത്ത് കേരളത്തിന്റെ വിജയക്കുതിപ്പ്; ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 05:50 PM  |  

Last Updated: 08th January 2023 05:50 PM  |   A+A-   |  

kerala_football

ഫയല്‍ ചിത്രം

 

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മിസോറാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടില്‍ കടന്നത്. 

കേരളത്തിന് വേണ്ടി നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോള്‍ നേടി. നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി, വിശാഖ് മോഹന്‍ എന്നിവരാണ് കേരളത്തിന് വേണ്ടി മറ്റു ഗോളുകള്‍ നേടിയത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ചാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്. അഞ്ചു മത്സരങ്ങളില്‍ നിന്ന് കേരളത്തിന് 15 പോയിന്റുണ്ട്. 12 പോയിന്റുമായി മിസോറാം ആണ് രണ്ടാം സ്ഥാനത്ത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അതിവേഗം 1500 റണ്‍സ് !; ബാറ്റിങ്ങ് വെടിക്കെട്ടില്‍ റെക്കോഡുകള്‍ തകര്‍ത്ത് സൂര്യകുമാര്‍ യാദവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ