മെസി ഒന്നടിച്ചപ്പോള്‍ റൊണാള്‍ഡോയുടെ വക രണ്ട്; പിഎസ്ജിക്ക് ജയം

ലയണല്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്ന ആവേശപ്പോരില്‍ പിഎസ്ജിയ്ക്ക് ജയം
മെസിയും റൊണാള്‍ഡോയും കളിക്കളത്തില്‍ നേര്‍ക്കുനേര്‍, image credit: FIFAWorldCup
മെസിയും റൊണാള്‍ഡോയും കളിക്കളത്തില്‍ നേര്‍ക്കുനേര്‍, image credit: FIFAWorldCup

റിയാദ്: ലയണല്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്ന ആവേശപ്പോരില്‍ പിഎസ്ജിയ്ക്ക് ജയം. റൊണാള്‍ഡോ നയിച്ച റിയാദ് ഓള്‍സ്റ്റാര്‍ ഇലവനെ 5-4ന് പിഎസ്ജി തോല്‍പ്പിച്ചു. റിയാദ് ഇലവനായി റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. 

ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇരുടീമുകളും രണ്ടുഗോളുകള്‍ വീതമാണ് നേടിയത്. പിഎസ്ജിയുടെ ആദ്യഗോള്‍ മൂന്നാം മിനിറ്റില്‍ മെസിയുടെ ബൂട്ടില്‍ നിന്നായിരുന്നു.  കിലിയന്‍ എംബാപ്പെ, സെര്‍ജിയോ റാമോസ്,  മാര്‍ക്വിന്യോസ്, ഹ്യൂഗോ എകിറ്റികെ എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. 

എംബാപ്പെയുടെ ഗോള്‍ പെനാല്‍റ്റിയിലാണ്. റിയാദ് ഇലവനായി റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി.   അതിലൊന്ന് പെനല്‍റ്റിയിലാണ്. ഹിയോണ്‍ സൂ ജാങിന്റേതായിരുന്നു മൂന്നാം ഗോള്‍. അവസാന നിമിഷം ടലിസ്‌ക ലീഡ് കുറച്ചു. പിഎസ്ജിക്കായി ലഭിച്ച പെനാല്‍റ്റി നെയ്മര്‍ പാഴാക്കി. 

മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മെസിയും റൊണാള്‍ഡോയും കളത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. സൗദിയില്‍ റൊണാള്‍ഡോയുടെ അരങ്ങേറ്റമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com