ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തിന്; എതിരാളികള്‍ ന്യൂസിലന്‍ഡ്

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം
ഇന്ത്യന്‍ ടീം/ പിടിഐ ചിത്രം
ഇന്ത്യന്‍ ടീം/ പിടിഐ ചിത്രം

ഭുവനേശ്വര്‍ : ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. 

ഇന്നു ജയിക്കുന്ന ടീമിന് ക്വാര്‍ട്ടറിലെത്താം. അതിനാല്‍ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ടൂര്‍ണമെന്റില്‍ ഇതു വരെ തോറ്റിട്ടില്ലെങ്കിലും, ഗോള്‍ ശരാശരിയില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട്, ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍ ഇടംനേടി. ഇതോടെയാണ് പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് ക്രോസ് ഓവര്‍ കളിക്കേണ്ടി വന്നത്. 

പൂള്‍ സി മൂന്നാം സ്ഥാനക്കാരാണ് ന്യൂസീലന്‍ഡ്. ഇരുടീമും ഇതുവരെ 44 തവണ നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍ 24 കളികള്‍ ഇന്ത്യ ജയിച്ചു. 15 കളികളില്‍ ജയം ന്യൂസീലന്‍ഡിനാണ്്. ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ലെങ്കിലും മുന്നേറ്റനിര മികച്ച പ്രകടനം പുറത്തെടുക്കാത്തത് തിരിച്ചടിയാണ്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. 

അവസാന ഗ്രൂപ്പ് മത്സരത്തില്‍ 8 ഗോള്‍ വ്യത്യാസത്തില്‍ ദുര്‍ബലരായ വെയ്ല്‍സിനെ തോല്‍പിച്ചിരുന്നെങ്കില്‍ പൂള്‍ ചാംപ്യന്മാരായി ഇന്ത്യയ്ക്ക് നേരിട്ടു ക്വാര്‍ട്ടറിലെത്താമായിരുന്നു. എന്നാല്‍ രണ്ട് ഗോളിനാണ് ഇന്ത്യ ജയിച്ചത്. വെയ്ല്‍സിനെതിരെ 2 ഗോള്‍ വഴങ്ങുകയും ചെയ്തു. 

പരുക്കേറ്റ ഹാര്‍ദിക് സിങിന് പകരം രാജ്കുമാര്‍ പാല്‍ കളിച്ചേക്കും. ലോക റാങ്കിങ്ങില്‍ 12-ാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡ് പൂള്‍ സിയില്‍ ഒരു മത്സരം മാത്രമാണ് ജയിച്ചത്. രണ്ടു മത്സരം തോറ്റു. ഇന്നു ജയിക്കുന്നവര്‍ ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ബല്‍ജിയത്തെ നേരിടും. മലേഷ്യ-സ്‌പെയിന്‍ ആണ് ഇന്നത്തെ മറ്റൊരു ക്രോസ് ഓവര്‍ മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com