ശ്വേത കളം നിറഞ്ഞു; ചരിത്രമെഴുതി ഇന്ത്യ; അണ്ടര്‍ 19 വനിതാ ട്വന്റി 20  ലോകകപ്പ് ഫൈനലില്‍

എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
u19_women_t20
u19_women_t20

കേപ്ടൗണ്‍:  അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. എട്ടുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയക്കുകയായിരുന്നു.  ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

61 റണ്‍സ് എടത്ത ശ്വേത സെഹ്രാവതാണ്  ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നേരത്തെ, മൂന്ന് വിക്കറ്റ് നേടിയ പര്‍ഷവി ചോപ്രയാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും. 

തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ക്യാപ്റ്റന്‍ ഷെഫാലി വര്‍മയുടെ (10) വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോള്‍ 33 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ ശ്വേത- സൗമ്യ തിവാരി (26 പന്തില്‍ 22) സഖ്യം ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു. ശ്വേത അര്‍ധ സെഞ്ച്വറി നേടി. 45 പന്തില്‍ എട്ട് ഫൊറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ശ്വേതയുടെ ഇന്നിങ്‌സ്

കിവീസ് നിരയില്‍ നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പര്‍ഷവിക്ക് പുറമെ തിദാസ് സദു, മന്നത് കശ്യപ്, ഷെഫാലി, അര്‍ച്ചന ദേവി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com