അർജന്റീനയ്ക്ക് ലോകകപ്പ് സമ്മാനിച്ച മികവ്; മാക്ക് അലിസ്റ്റർ ലിവർപൂളിൽ

അഞ്ച് വർഷത്തെ കരാറിലാണ് മാക്ക് അലിസ്റ്റർ ആൻഫീൽഡിലേക്ക് എത്തുന്നത്. 45 ദശലക്ഷം- 55 ദശലക്ഷം പൗണ്ടിനിടയിലുള്ള തുകയാണ് താരത്തിന്റെ റിലീസ് ക്ലോസിനായി ക്ലബ് നൽ‌കണം
മാക്ക് അലിസ്റ്റർ/ എഎഫ്പി
മാക്ക് അലിസ്റ്റർ/ എഎഫ്പി

ലണ്ടൻ: അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായ ബ്രൈറ്റൻ താരവും മധ്യനിരക്കാരനുമായ മാക്ക് അലിസ്റ്റർ ഇനി ലിവർപൂളിന് പന്ത് തട്ടും. താരവുമായി ക്ലബ് കരാറിലെത്തി. താരവും ക്ലബും തമ്മിലുള്ള കരാർ നടപടികൾ മുഴുവൻ പൂർത്തിയായെന്ന് മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റിലൂടെ വ്യക്തമാക്കി. 

അടുത്ത സീസണിലേക്കായി പരിശീലകൻ യുർ​ഗൻ ക്ലോപ് മാക്ക് അലിസ്റ്ററെ നോട്ടമിട്ടിരുന്നു. പരിശീലകന്റെ ആദ്യ ലക്ഷ്യം തന്നെ മാക്ക് അലിസ്റ്ററായിരുന്നു. ഇതാണ് ഇപ്പോൾ സാധ്യമായത്. അഞ്ച് വർഷത്തെ കരാറിലാണ് മാക്ക് അലിസ്റ്റർ ആൻഫീൽഡിലേക്ക് എത്തുന്നത്. 

45 ദശലക്ഷം- 55 ദശലക്ഷം പൗണ്ടിനിടയിലുള്ള തുകയാണ് താരത്തിന്റെ റിലീസ് ക്ലോസിനായി ക്ലബ് നൽ‌കണം. അടുത്ത ദിവസം തന്നെ താരത്തെ എത്തിച്ചതായുള്ള ക്ലബിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം വരും. 

2019ലാണ് മാക്ക് അലിസ്റ്റര്‍ ബ്രൈറ്റനിലെത്തിയത്. അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബൊക്ക ജൂനിയേഴ്‌സ് ക്ലബുകള്‍ക്കായി താരം ലോണില്‍ കളിച്ചു. പിന്നീട് വീണ്ടും 2020ലാണ് താരം ബ്രൈറ്റന്‍ കുപ്പയത്തിലേക്ക് തിരിച്ചെത്തിയത്.

36 വർഷങ്ങൾക്ക് ശേഷം അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക സാന്നിധ്യമായിരുന്നു 24കാരൻ. അർജന്റീന മധ്യനിരയിൽ മാക്ക് അലിസ്റ്റർ അച്ചുതണ്ടായി നിലകൊണ്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com