ഓവലിൽ മഴ കളിച്ചാൽ റിസർവ് ദിനം; പോരാട്ടം ഉപേക്ഷിച്ചാൽ...?

മഴയെ തുടർന്ന് ഒരു ദിവസം നഷ്ടപ്പെട്ടാൽ റിസർവ് ദിനത്തിലേക്ക് കൂടി കളി നീളും
രോഹിതും കോഹ്‌ലിയും പരിശീലനത്തിനിടെ/ ട്വിറ്റർ
രോഹിതും കോഹ്‌ലിയും പരിശീലനത്തിനിടെ/ ട്വിറ്റർ

ലണ്ടൻ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം നാളെ മുതൽ ഇം​ഗ്ലണ്ടിലെ ഓവലിൽ അരങ്ങേറും. ഏഴ് മുതൽ 11 വരെയാണ് പോരാട്ടം. 12ാം തീയതി റിസർവ് ദിനമായും ഷെ‍ഡ്യൂൾ ചെയ്തിട്ടുണ്ട്. 

മഴയെ തുടർന്ന് ഒരു ദിവസം നഷ്ടപ്പെട്ടാൽ റിസർവ് ദിനത്തിലേക്ക് കൂടി കളി നീളും. കനത്ത മഴയിൽ മത്സരം ഒലിച്ചു പോയാൽ ഇരു ടീമുകളേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. 

ഇന്ത്യൻ സമയം നാളെ വൈകീട്ട് മൂന്ന് മണി മുതലാണ് പോരാട്ടം. സ്റ്റാർ സ്പോർട്സ് ചാനലുകളും ഹോട് സ്റ്റാറിലും തത്സമയം കാണാം. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), രവിചന്ദ്രന്‍ അശ്വിന്‍, ശ്രീകര്‍ ഭരത്, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ശുഭ്മാന്‍ ഗില്‍, ശാര്‍ദുല്‍ ഠാക്കൂര്‍, ജയദേവ് ഉനദ്കട്, ഉമേഷ് യാദവ്. 

ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്ഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, നതാന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മിഷേല്‍ നെസെര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com