ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വിന്‍ഡീസ് കഴിഞ്ഞാല്‍ അയര്‍ലന്‍ഡ്; ഓഗസ്റ്റില്‍ ടി20 പരമ്പരയ്ക്കായി ഇന്ത്യ പറക്കും

ഓഗസ്റ്റ് 18 മുതല്‍ 23 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് പോരാട്ടം
Published on

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പിന്നാലെ ഇന്ത്യ അയര്‍ലന്‍ഡില്‍ പര്യടനം നടത്തും. ഓഗസ്റ്റിലാണ് ഇന്ത്യ- അയര്‍ലന്‍ഡ് പോരാട്ടം. ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുക. പരമ്പരയില്‍ മൂന്ന് മത്സരങ്ങളായിരിക്കും. 

ഓഗസ്റ്റ് 18 മുതല്‍ 23 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് പോരാട്ടം. 18, 20, 23 തീയതികളിലായിരിക്കും പോരാട്ടമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

ഡബ്ലിനു സമീപമുള്ള മലാഹൈഡാണ് മൂന്ന് പോരാട്ടങ്ങള്‍ക്കും വേദിയാകുക. ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമായിരിക്കും കളിക്കാനിറങ്ങുക. 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പര്യടനത്തിനൊരുങ്ങുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ കളിച്ചത്. രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പരയും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com