പറക്കും തീപ്പൊരി! ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്ക്- മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2023 07:52 PM |
Last Updated: 17th March 2023 07:52 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ന്യോന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ തീ പാറും പോരാട്ടങ്ങള്‍. മുന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് എതിരാളികളായി എത്തുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി. റയല്‍ മാഡ്രിഡിന് എതിരാളികള്‍ മറ്റൊരു ഇംഗ്ലീഷ് കരുത്തര്‍ ചെല്‍സിയാണ് എതിരായി എത്തുന്നത്.
ഇറ്റാലിയന്‍ പോരാട്ടമാണ് മറ്റൊരു ക്വാര്‍ട്ടര്‍. സീരി എയില്‍ കിരീടത്തിലേക്ക് കുതിക്കുന്ന നാപ്പോളിക്ക് സീരി എയിലെ തന്നെ എസി മിലാനാണ് എതിരാളി. ഇന്റര്‍ മിലാന് ബെന്‍ഫിക്കയാണ് എതിരായി എത്തുക.
ഏപ്രില്‍ 11, 12 തീയതികളിലാണ് ക്വാര്‍ട്ടറിലെ ഒന്നാം പാദ മത്സരങ്ങള്‍. രണ്ടാം പാദ പോരാട്ടം ഏപ്രില്‍ 18, 19 തീയതികളില്‍ അരങ്ങേറും.
എട്ടില്‍ എട്ട് മത്സരങ്ങളും വിജയിച്ച് മിന്നും ഫോമിലാണ് ബയേണ്‍ മ്യൂണിക്ക് എത്തുന്നത്. ഫ്രഞ്ച് കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്‌നെ ഇരു പാദങ്ങളില്‍ കീഴടക്കി ബാവേറിയന്‍സ് എത്തുമ്പോള്‍ മാരക ഫോമില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി അവരുടെ കുതിപ്പിന് തടയിടുമോ എന്നാണ് ആകാംക്ഷ. ബയേണിന്റെ മുന്‍ പരിശീലകനാണ് നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ച് പെപ് ഗെര്‍ഡിയോള. മാഞ്ചസ്റ്റര്‍ സിറ്റിയും മുന്‍ താരം ജാവോ കാന്‍സലോ ഇപ്പോള്‍ ബയേണ്‍ പാളയത്തിലാണ്. ഇതും ഈ പോരിന്റെ കൗതുകം. പത്ത് ഗോളുകള്‍ വലയിലാക്കി എര്‍ലിങ് ഹാളണ്ടിന്റെ മാസ്മരിക ഫോമിലാണ് സിറ്റിയുടെ പ്രതീക്ഷ.
ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് കൈവശമുള്ളവരാണ് നിലവിലെ ചാമ്പ്യന്‍മാരായ റയല്‍. പ്രതിസന്ധികളില്‍ നിന്ന് മെല്ലെ കരകയറുന്ന ചെല്‍സിക്ക് ജയം ആത്മവിശ്വാസം കൂട്ടുന്നതായിരിക്കും എന്നത് മത്സരത്തിന്റെ ആവേശം വര്‍ധിപ്പിക്കുന്നു. റയലിന്റെ മുന്നേറ്റത്തെ തകര്‍ക്കാനുള്ള എന്ത് തന്ത്രമായിരിക്കും ഗ്രഹാം പോട്ടര്‍ കരുതിയിരിക്കുന്നത് എന്നതും ആകാംക്ഷ കൂട്ടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ