'ചവര്‍'; കോളിന്‍സ് നിഘണ്ടുവില്‍ 'ബാസ്‌ബോള്‍' ഉള്‍പ്പെടുത്തിയതില്‍ ഇംഗ്ലണ്ടിനെ പരിഹസിച്ച് ലബുഷെയ്ന്‍

മക്കല്ലത്തിന്റെ നിക്ക്‌നെയിമായ 'ബാസ്' ചേര്‍ത്താണ് ആരാധകര്‍ 'ബാസ്‌ബോള്‍' എന്ന് വിളിപ്പേര് കൊണ്ടുവന്നത്.
മര്‍നസ് ലബുഷെയ്ന്‍/  ഫെയ്‌സ്ബുക്ക്
മര്‍നസ് ലബുഷെയ്ന്‍/ ഫെയ്‌സ്ബുക്ക്

ലണ്ടന്‍: കോളിന്‍സ് ഡിക്ഷണറിയില്‍ 'ബാസ്‌ബോള്‍' എന്ന വാക്ക് ഉള്‍പ്പെടുത്തിയതിന് പിന്നാലെ ബദ്ധവൈരികളായ ഇംഗ്ലണ്ടിനെ കളിയാക്കി ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മര്‍നസ് ലബുഷെയ്ന്‍. നിഘണ്ടുവിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഈ വാക്ക് ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. 

'ഓ, അത് ചവറാണ്‌. അത് എന്താണെന്ന് എനിക്കറിയില്ല. സത്യസന്ധമായി പറയുന്നു നിങ്ങള്‍ എന്താണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല' - ലബുഷെയ്ന്‍ പറഞ്ഞു. ജോ റൂട്ടിന് കീഴില്‍ ടീം തുടര്‍തോല്‍വികള്‍ നേരിട്ടിടുത്തു നിന്ന് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിനും ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലത്തിനും കീഴില്‍ ഇംഗ്ലണ്ട് കളിച്ച പോസിറ്റീവും ആക്രമണാത്മകവുമായ ക്രിക്കറ്റ് ബ്രാന്‍ഡിനെ വിവരിക്കാന്‍ ക്രിക്കറ്റ് ആരാധകരും വിദഗ്ധരും ഒരുപോലെ ഉപയോഗിച്ച വാക്കാണ് 'ബാസ്‌ബോള്‍'. മക്കല്ലത്തിന്റെ നിക്ക്‌നെയിമായ 'ബാസ്' ചേര്‍ത്താണ് ആരാധകര്‍ 'ബാസ്‌ബോള്‍' എന്ന് വിളിപ്പേര് കൊണ്ടുവന്നത്. 

2022 ലെ വേനല്‍ക്കാലത്ത് ഇംഗ്ലണ്ടിന് 17 ടെസ്റ്റുകളില്‍ നിന്ന് ഒരു ജയം മാത്രമാണ് നേടിയത്. പിന്നീട് മക്കല്ലവും ബെന്‍സ്‌റ്റോക്‌സും ചേര്‍ന്ന് ടീമിനെ വിജയ വഴിയില്‍ തിരിച്ചുകൊണ്ടുവന്നു. ഈ തിരിച്ചുവരവില്‍ നിരവധി ബാറ്റിംഗ് റെക്കോര്‍ഡുകളും ഇംഗ്ലീഷ് പട തകര്‍ത്തു. 

ഈ വര്‍ഷം യുകെയില്‍ നടന്ന ആഷസ് പരമ്പര ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ബ്രാന്‍ഡും പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റിനെ പ്രതിനിധീകരിക്കുന്ന ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. 2-2 എന്ന നിലയില്‍ സമനിലയിലായ പരമ്പരയില്‍ ഇരുടീമുകളും തങ്ങളുടെ കരുത്ത് കാണിച്ചു. 

ഇപ്പോള്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും 2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ തിരക്കിലാണ്. നാല് ജയവും രണ്ട് തോല്‍വിയും എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ നിവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്
ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ശനിയാഴ്ച അഹമ്മദാബാദില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍ എത്തുകയാണ്. 

ആംഗ്ലോഅമേരിക്കന്‍ കമ്പനിയായ ഹാര്‍പര്‍കോളിന്‍സാണ് കോളിന്‍സ് നിഘണ്ടുവിന്റെ പ്രസാധകര്‍. എ.ഐ. എന്ന പദത്തിന്റെ ഉപയോഗം ഇക്കൊല്ലം നാലിരട്ടിയായെന്ന് പ്രസാധകര്‍ അറിയിച്ചിരുന്നു. ബാസ്‌ബോള്‍, കാനന്‍ ഇവന്റ്, ഡീബാങ്കിങ്, ഡീഇന്‍ഫ്‌ളുവന്‍സിങ്, ഗ്രീഡ്ഫ്‌ളേഷന്‍, നെപ്പോ ബേബി, സെമഗ്ലൂറ്റൈഡ്, അള്‍ട്രാപ്രൊസെസ്ഡ്, യൂലെസ് എന്നീ വാക്കുകളോട് മത്സരിച്ചാണ് എ.ഐ വിജയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com