സെമി ബെര്‍ത്തിന് നേരിയ സാധ്യത; ശ്രീലങ്കയ്ക്ക് ഇന്ന് നിര്‍ണായകം 

കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാനോട് വന്‍ മാര്‍ജിനില്‍ തോറ്റാണ് ബംഗ്ലാദേശ് എത്തുന്നത്
ശ്രീലങ്കന്‍ ക്രിക്കറ്റ് ./ഫെയ്‌സ്ബുക്ക്‌
ശ്രീലങ്കന്‍ ക്രിക്കറ്റ് ./ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ന് ശ്രീലങ്ക - ബംഗ്ലാദേശ് പോരാട്ടം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ ആറിലും തോല്‍വി വഴങ്ങി ബംഗ്ലാദേശ് ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്. എന്നാല്‍ ശ്രീലങ്കയെ സംബന്ധിച്ച് ഇന്നത്തെ മത്സരം തോറ്റാല്‍ അവര്‍ക്ക് പുറത്തേക്കുള്ള വാതിലാകും ഇത്. മത്സരത്തില്‍ വിജയിച്ചാലും സെമി ബെര്‍ത്ത് ഉറപ്പിക്കുന്നതില്‍ നേരിയ സാധ്യതയെ ലങ്കയ്ക്കുള്ളു. 

കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാനോട് വന്‍ മാര്‍ജിനില്‍ തോറ്റാണ് ബംഗ്ലാദേശ് എത്തുന്നത്. ഇന്ത്യക്കെതിരെയുള്ള നാണം കെട്ടതോല്‍വിയാണ് കഴിഞ്ഞ മത്സരത്തില്‍ ലങ്ക വഴങ്ങിയത്. വാംഖഡെ സ്‌റ്റേഡിയത്തില്‍ ലോകകപ്പിലെ ലങ്കയുടെ രണ്ടാമത്തെ വലിയ തോല്‍വിയായിരുന്നു ഇത്. ഇന്ത്യ 357 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ലങ്ക 19.4 ഓവറില്‍ 55 റണ്‍സില്‍ പുറത്തായി. 

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ അവസാനം നടന്ന പത്ത് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത് ടീം 278 ശരാശരി സ്‌കോര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 70 ശതമാനവും വിജയസാധ്യതയുണ്ട്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com